പുത്തൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയവരിൽ പേരു കൊണ്ടു താരമായി പൊലീസ് ഉദ്യോഗസ്ഥ. കൈതക്കോട് മാർ ബസേലിയോസ് പബ്ലിക് സ്കൂളിൽ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥയാണ് പേരിന്റെ പ്രത്യേകത കൊണ്ടു വോട്ടർമാരുടെ ശ്രദ്ധാകേന്ദ്രമായത്.
പേര്, ഇന്ത്യ. മുഴുവൻ പേര് ഇന്ത്യ നെൽസൻ (28).
കെഎപി ഒന്നാം ബറ്റാലിയനിലെ ഹവിൽദാറാണ് തൃശൂർ കൊരട്ടി കിണറ്റിങ്കൽ വീട്ടിൽ ഇന്ത്യ നെൽസൻ. 6 വർഷമായി പൊലീസിൽ എത്തിയിട്ട്.
ബാസ്കറ്റ് ബോൾ താരമായി സ്പോർട്സ് ക്വോട്ടയിലായിരുന്നു പ്രവേശനം. ഇപ്പോൾ കേരള പൊലീസ് വനിത ബാസ്കറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റനാണ്.
രണ്ടാം വട്ടമാണ് കൊല്ലത്തേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തുന്നത്.കുടുംബത്തിന്റെ രാജ്യസ്നേഹമാണ് ഇങ്ങനെയൊരു പേരിന് കാരണമെന്ന് ഇന്ത്യ പറഞ്ഞു.
പ്രത്യേകിച്ചും അച്ഛന്റെ. ബിൽഡിങ് കോൺട്രാക്ടറാണ് അച്ഛൻ നെൽസൻ.
അമ്മ സൈജി ബ്യൂട്ടി പാർലർ ഉടമ. കൂട്ടായ ആലോചനയിൽ അമ്മയുടെ സഹോദരൻ കെ.പി.വത്സനാണ് ഇന്ത്യ എന്നു പേരിട്ടത്.
ഇന്ത്യയുടെ സഹോദരന്റെ പേര് എന്തെന്നോ–ഇന്ത്യൻ! …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

