ശാസ്താംകോട്ട∙ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ കുന്നത്തൂരിൽ അടിയൊഴുക്ക് ഉണ്ടാകേണ്ട കാര്യമില്ലെന്നും എന്നാൽ അതെങ്ങനെ നടന്നുവെന്ന് അന്വേഷിക്കണമെന്നും എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോൻ.
എവിടെയാണ് വോട്ട് ചോർന്നത്, ആരുടെ ഭാഗത്തുനിന്നാണ് വീഴ്ചയുണ്ടായത് എന്നിവ കണ്ടെത്തണം. എൽഡിഎഫ് സംസ്ഥാന നേതൃത്വം അത് പരിശോധിക്കണം.
വോട്ട് ചോരില്ലെന്നാണ് കരുതിയത്.
കിഫ്ബി അടക്കം 1010 കോടി രൂപയുടെ വികസനം അഞ്ച് വർഷത്തിനിടെ മണ്ഡലത്തിൽ എത്തിക്കാൻ കഴിഞ്ഞു. കുന്നത്തൂരിൽ നടപ്പാക്കിയ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.
തോൽവി പൂർണമായി അംഗീകരിക്കുന്നു. ഇടതുമുന്നണി വലിയ കരുത്തോടെ തിരിച്ചുവരുമെന്നും കുഞ്ഞുമോൻ പറഞ്ഞു.
പിണറായി വിജയൻ കറുത്ത കാറിൽ സഞ്ചരിക്കുന്നത് കണ്ട് ആഗ്രഹം തോന്നിയാണ് വിവിധ ചിട്ടികളിൽ ചേർന്ന് 27 ലക്ഷം രൂപയുടെ കാർ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
കാർ വാങ്ങിയത് പിണറായി സഞ്ചരിക്കുന്നതു കണ്ട് ആഗ്രഹം തോന്നിയിട്ട്
∙ പിണറായി വിജയൻ കറുത്ത കാറിൽ സഞ്ചരിക്കുന്നതു കണ്ട് ആഗ്രഹം തോന്നിയാണു ചിട്ടികളിൽ ചേർന്ന് 27 ലക്ഷം രൂപയുടെ കാർ വാങ്ങിയതെന്നു കോവൂർ കുഞ്ഞുമോൻ. തിരഞ്ഞെടുപ്പിനു വേണ്ടി അതു വിൽക്കേണ്ടിവന്നെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു.
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ കുന്നത്തൂരിൽ അടിയൊഴുക്ക് ഉണ്ടാകേണ്ട കാര്യമില്ലെന്നും അതെങ്ങനെയുണ്ടായി എന്നു കൃത്യമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആരുടെ ഭാഗത്താണു വീഴ്ചയുണ്ടായതെന്ന് എൽഡിഎഫ് സംസ്ഥാന നേതൃത്വം പരിശോധിക്കണം. പൊതുപ്രവർത്തകനായി തുടരുമെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

