പിഎസ്സി പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ കൊല്ലം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേടുകൾ ഉപയോഗിച്ച് തടഞ്ഞു.
പ്രതിഷേധത്തിനിടെ ബാരിക്കേടുകൾ മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചത് ഉന്തും തള്ളത്തിനും ഇടയാക്കി. തുടർന്ന് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു.
സംഘർഷത്തിനിടയിൽ വനിതാ പൊലീസിനു പരുക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സമരക്കാർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പിഎസ്സി പരീക്ഷാ ക്രമക്കേടുകളിലെ യഥാർത്ഥ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കുക, സമഗ്രമായ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ പ്രധാനമായും ഉന്നയിച്ചത്. അർഹരായ ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി.
കൊല്ലത്തിനു പുറമേ തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

