ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’. പ്രമുഖ നിർമ്മാതാവായ നമിത മൽഹോത്രയാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഇംഗ്ലീഷ് ഡബ്ബഡ് ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ദൃശ്യവിസ്മയമൊരുക്കുന്ന ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്.
രൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും ചിത്രത്തിൽ വേഷമിടുന്നു. ഇതിൽ പ്രതിനായക കഥാപാത്രമായ രാവണനായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർതാരം യഷ് ആണ്.
രാമനായി എത്തുന്ന രൺബീറിനെക്കാളും ട്രെയിലറിൽ കയ്യടി നേടുന്നത് രാവണനായെത്തുന്ന യഷാണ്. യഷിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും ചിത്രത്തിലേത് എന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലറിലെ ദൃശ്യങ്ങൾ.
എന്നാൽ ട്രെയിലറിൽ ഹനുമാന്റെ കഥാപാത്രത്തെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ബോളിവുഡ് താരം സണ്ണി ഡിയോൾ ഹനുമാന്റെ വേഷത്തിൽ എത്തുമ്പോൾ, മലയാളത്തിന്റെ പ്രിയ താരം ശോഭന കൈകേയിയായി വേഷമിടുന്നു.
ദൂരദർശനിലെ പ്രശസ്തമായ രാമായണ പരമ്പരയിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ഈ സിനിമയിൽ ദശരഥ മഹാരാജാവായി വീണ്ടുമെത്തുന്നുണ്ട്. കൂടാതെ രവി ദുബെ (ലക്ഷ്മണൻ), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ), അജിങ്ക്യ ഡിയോ (വിശ്വാമിത്ര മഹർഷി), കുനാൽ കപൂർ (ഇന്ദ്രൻ) തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ.
റഹ്മാനും ചേർന്ന് സംഗീതം ഒരുക്കുന്നു എന്നത് ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. ഇതിനിടെ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്.
പ്രമുഖ കമ്പനിയായ ടി- സീരീസാണ് ഈ നേട്ടം സ്വന്തമാക്കിയത്. 75 കോടി രൂപയുടെ അഡ്വാൻസ് കരാറാണ് നടന്നിരിക്കുന്നതെന്നും, ഇത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിൽ ഒന്നാണെന്നും ട്രേഡ് അനലിസ്റ്റ് രമേശ് ബാല റിപ്പോർട്ട് ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

