തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണ രീതിയിൽ നിർണായക മാറ്റങ്ങളുമായി സർക്കാർ മുന്നോട്ട്. ഇതിന്റെ ഭാഗമായി പെൻഷൻ വിതരണ ചുമതലകളിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ തീരുമാനമായി.
ഇതുസംബന്ധിച്ച ഉത്തരവ് ധനവകുപ്പ് തത്വത്തിൽ പുറത്തിറക്കി. പുതിയ പരിഷ്കരണ പ്രകാരം, കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള ഒഴിവാക്കാനാകാത്ത വിഭാഗങ്ങൾക്ക് മാത്രമായി വീടുകളിലെ പെൻഷൻ വിതരണം ചുരുക്കും.
ഭൂരിഭാഗം ഗുണഭോക്താക്കൾക്കും ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ വഴിയാകും ഇനി മുതൽ തുക ലഭ്യമാക്കുക. എന്നാൽ ഈ പുതിയ വ്യവസ്ഥ എന്തുമുതൽ നിലവിൽ വരുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
ഇതുവരെ സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാർ നേരിട്ട് വീടുകളിൽ എത്തിച്ചായിരുന്നു പെൻഷൻ തുക വിതരണം ചെയ്തിരുന്നത്. അതേസമയം, സർക്കാരിന്റെ ഈ പുതിയ നീക്കത്തിലൂടെ വിതരണത്തിന് നൽകിയിരുന്ന ഇൻസെന്റീവ് നഷ്ടപ്പെടുമെന്ന് യുഡിഎഫ് ആരോപിക്കുന്നു.
ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്ര മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

