പത്തനാപുരം ∙ എലിക്കാട്ടൂരിലെ 70 സെന്റ് സ്ഥലവും വീടും മഹാത്മാ ജനസേവന കേന്ദ്രത്തിന് കൈമാറി ബിനു കെ.തോമസ്. 2006ൽ ദുബായിൽ ഒരു കടയിലെ ജീവനക്കാരനായി തുടങ്ങിയ ജീവിതം പിന്നീട് വളർന്ന് വിവിധ രാജ്യങ്ങളിലെ ബിസിനസ് സാമ്രാജ്യമായി മാറുകയായിരുന്നു.
നാട്ടിൽ സ്ഥിര താമസമാക്കാമെന്നു കരുതി വാങ്ങിയിട്ടതായിരുന്നു എലിക്കാട്ടൂരിലെ വീടും വസ്തുവും.
നാളെ രാവിലെ 7ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ വീടിന്റെ താക്കോൽ മഹാത്മ ജനസേവന കേന്ദ്രം ഭാരവാഹികൾക്കു കൈമാറും. 11ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് കൃഷ്ണ, പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ഗോപിനാഥ്, ഹരി പത്തനാപുരം എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ ജനസേവന കേന്ദ്രം പ്രവർത്തനോദ്ഘാടനം നടക്കുമെന്ന് മഹാത്മാ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

