കൊല്ലം ∙ ശമ്പളം കിട്ടാൻ ഒരു വർഷത്തിലേറെ കാലതാമസം വന്നതോടെ എയ്ഡഡ് സ്കൂളുകളിൽ ഗെസ്റ്റ് അധ്യാപകരെ കിട്ടാനില്ല. ഭിന്നശേഷി സംവരണ വിഷയത്തിൽ തട്ടി നിയമനം നിലച്ചിരിക്കുന്നതിനാൽ ഗെസ്റ്റ് അധ്യാപകരെ നിയമിച്ചാണ് പല സ്കൂളുകളും മുന്നോട്ടു പോകുന്നത്.
എന്നാൽ ഗെസ്റ്റ് അധ്യാപകരാകാൻ ഉദ്യോഗാർഥികൾ മടിക്കുന്നതിനാൽ ഇപ്പോൾ വലിയ ബുദ്ധിമുട്ടാണ് എയ്ഡഡ് സ്കൂളുകൾ നേരിടുന്നത്. സർക്കാർ സ്കൂളുകളിലെ ഗെസ്റ്റ് അധ്യാപകർക്കു ഓരോ മാസവും കൃത്യമായി ശമ്പളം ലഭിക്കുന്നതിനാൽ ഗവ.
സ്കൂളുകളിൽ വലിയ പ്രതിസന്ധിയില്ല. എയ്ഡഡ് സ്കൂളുകളിലെ ഗെസ്റ്റ് അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നത് ആ വിദ്യാഭ്യാസ വർഷം പൂർത്തിയായതിനു ശേഷം മാത്രമാണ്.
കഴിഞ്ഞ വിദ്യാഭ്യാസ വർഷം (2024–25) ഗെസ്റ്റ് അധ്യാപകരായി മാസങ്ങളോളം ജോലി ചെയ്ത പല ഉദ്യോഗാർഥികൾക്കും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല.
ഉദ്യോഗാർഥികൾ ഓഫിസുകൾ കയറിയിറങ്ങിയാൽ മാത്രമേ ഒരു വർഷത്തിനകമെങ്കിലും ശമ്പളം ലഭിക്കൂ. സർക്കാർ ഗെസ്റ്റ് അധ്യാപകർക്ക് നിഷ്കർഷിക്കാത്ത വിവിധ സർട്ടിഫിക്കറ്റുകളും എയ്ഡഡ് ഗെസ്റ്റ് അധ്യാപകർക്ക് ആവശ്യമാണ്.നിലവിൽ മിക്ക ഹയർസെക്കൻഡറി സ്കൂളുകളിലും പല വിഷയങ്ങളും പഠിപ്പിക്കാൻ ഒന്നോ രണ്ടോ അധ്യാപകർ മാത്രമാണുള്ളത്.
സ്കൂളിലെ അധ്യയനം മുന്നോട്ടു പോകണമെങ്കിൽ ഗെസ്റ്റ് അധ്യാപകർ കൂടിയേ തീരൂ എന്ന സാഹചര്യം നിലനിൽക്കുമ്പോൾ അഭിമുഖങ്ങളിൽ പങ്കെടുക്കാൻ പോലും ഉദ്യോഗാർഥികൾ മടിക്കുകയാണ്. വിരമിച്ച വിവിധ തസ്തികകളിലെ നിയമനവും പ്രിൻസിപ്പലിന്റെ 8 പീരിയഡിന് ശേഷം അവശേഷിക്കുന്ന പീരിയഡിലെ നിയമനവും സ്ഥിരാധ്യാപകർ നീണ്ട
അവധിയെടുത്തു പോകുമ്പോൾ പകരം നടക്കുന്ന നിയമനങ്ങളുമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. കൃത്യമായി ശമ്പളം നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയോ നിയമന പ്രതിസന്ധി പെട്ടെന്നു പരിഹരിക്കുകയോ ചെയ്തില്ലെങ്കിൽ പൊതുവിദ്യാഭ്യാസ മേഖലയെ പ്രശ്നം ഗുരുതരമായി ബാധിച്ചേക്കും.
കൊല്ലം ∙ ശമ്പളം കിട്ടാൻ ഒരു വർഷത്തിലേറെ കാലതാമസം വന്നതോടെ എയ്ഡഡ് സ്കൂളുകളിൽ ഗെസ്റ്റ് അധ്യാപകരെ കിട്ടാനില്ല.
ഭിന്നശേഷി സംവരണ വിഷയത്തിൽ തട്ടി നിയമനം നിലച്ചിരിക്കുന്നതിനാൽ ഗെസ്റ്റ് അധ്യാപകരെ നിയമിച്ചാണ് പല സ്കൂളുകളും മുന്നോട്ടു പോകുന്നത്. എന്നാൽ ഗെസ്റ്റ് അധ്യാപകരാകാൻ ഉദ്യോഗാർഥികൾ മടിക്കുന്നതിനാൽ ഇപ്പോൾ വലിയ ബുദ്ധിമുട്ടാണ് എയ്ഡഡ് സ്കൂളുകൾ നേരിടുന്നത്.
സർക്കാർ സ്കൂളുകളിലെ ഗെസ്റ്റ് അധ്യാപകർക്കു ഓരോ മാസവും കൃത്യമായി ശമ്പളം ലഭിക്കുന്നതിനാൽ ഗവ. സ്കൂളുകളിൽ വലിയ പ്രതിസന്ധിയില്ല.
എയ്ഡഡ് സ്കൂളുകളിലെ ഗെസ്റ്റ് അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നത് ആ വിദ്യാഭ്യാസ വർഷം പൂർത്തിയായതിനു ശേഷം മാത്രമാണ്. കഴിഞ്ഞ വിദ്യാഭ്യാസ വർഷം (2024–25) ഗെസ്റ്റ് അധ്യാപകരായി മാസങ്ങളോളം ജോലി ചെയ്ത പല ഉദ്യോഗാർഥികൾക്കും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല.
ഉദ്യോഗാർഥികൾ ഓഫിസുകൾ കയറിയിറങ്ങിയാൽ മാത്രമേ ഒരു വർഷത്തിനകമെങ്കിലും ശമ്പളം ലഭിക്കൂ. സർക്കാർ ഗെസ്റ്റ് അധ്യാപകർക്ക് നിഷ്കർഷിക്കാത്ത വിവിധ സർട്ടിഫിക്കറ്റുകളും എയ്ഡഡ് ഗെസ്റ്റ് അധ്യാപകർക്ക് ആവശ്യമാണ്.
നിലവിൽ മിക്ക ഹയർസെക്കൻഡറി സ്കൂളുകളിലും പല വിഷയങ്ങളും പഠിപ്പിക്കാൻ ഒന്നോ രണ്ടോ അധ്യാപകർ മാത്രമാണുള്ളത്.
സ്കൂളിലെ അധ്യയനം മുന്നോട്ടു പോകണമെങ്കിൽ ഗെസ്റ്റ് അധ്യാപകർ കൂടിയേ തീരൂ എന്ന സാഹചര്യം നിലനിൽക്കുമ്പോൾ അഭിമുഖങ്ങളിൽ പങ്കെടുക്കാൻ പോലും ഉദ്യോഗാർഥികൾ മടിക്കുകയാണ്. വിരമിച്ച വിവിധ തസ്തികകളിലെ നിയമനവും പ്രിൻസിപ്പലിന്റെ 8 പീരിയഡിന് ശേഷം അവശേഷിക്കുന്ന പീരിയഡിലെ നിയമനവും സ്ഥിരാധ്യാപകർ നീണ്ട
അവധിയെടുത്തു പോകുമ്പോൾ പകരം നടക്കുന്ന നിയമനങ്ങളുമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. കൃത്യമായി ശമ്പളം നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയോ നിയമന പ്രതിസന്ധി പെട്ടെന്നു പരിഹരിക്കുകയോ ചെയ്തില്ലെങ്കിൽ പൊതുവിദ്യാഭ്യാസ മേഖലയെ പ്രശ്നം ഗുരുതരമായി ബാധിച്ചേക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]