ശാസ്താംകോട്ട ∙ പഠനത്തിനൊപ്പം പരിസരങ്ങളും മികവുറ്റതാക്കാൻ വരകളും വർണങ്ങളുമായി സ്കൂളിൽ അധ്യാപകരുടെ ശ്രമദാനം.
ശൂരനാട്് തെക്ക് കുമരൻചിറ ഉദയംമുകൾ ഗവ.എച്ച്വി എൽപിഎസിൽ രാജ്യാന്തര നിലവാരത്തിൽ പ്രീപ്രൈമറി വിഭാഗം ഒരുക്കുന്നതിനുള്ള വർണക്കൂടാരം പദ്ധതി നാളെ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി മനോഹരമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി.
എന്നാൽ സ്കൂൾ മുറ്റത്തെ ചുമരുകൾ പഴയത് പോലെ കിടക്കുകയായിരുന്നു. ചുമരുകൾ ഭംഗിയാക്കാൻ ആഗ്രഹിച്ചെങ്കിലും സാമ്പത്തിക പരിമിതി വില്ലനായി.
ഇതോടെയാണ് പെയിന്റും ബ്രഷുമായി അധ്യാപകർ മുന്നിട്ടിറങ്ങിയത്. കലാകാരികൾ അല്ലെങ്കിലും മനസ്സിലെ ചിത്രങ്ങൾ ഭിത്തിയിൽ വരച്ചിട്ട് വർണമേകി. ഹെഡ്മിസ്ട്രസ് എസ്.ഐ.ഷീജ, അധ്യാപകരായ എസ്.ഷാജില, ആർ.ബേബി റൂബി, ജി.ആതിര, ഐ.രഞ്ജിനി, ആർ.ശ്രീജ, എൻ.റസിയത്ത്, നസീല, ബിന്ദു എന്നിവർ ചേർന്നാണ് ശ്രമദാനം നടത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

