ചിലിയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് കുര്യൻ വയലുങ്കലിന്റെ 60-ാം ജന്മദിനവും 10-ാം മെത്രാഭിഷേകവാർഷികവും പ്രിയപ്പെട്ട വിദ്യാലയ കൂട്ടുകാരോടൊപ്പം ആഘോഷിച്ചു.
കോട്ടയത്ത് വെച്ച് നടന്ന ലളിതമായ ചടങ്ങിൽ തന്റെ പത്താം ക്ലാസ്സ് സഹപാഠികളോടൊപ്പം അദ്ദേഹം സന്തോഷം പങ്കുവെച്ചു. സഹപാഠിയായ കളത്തിൽ ജോസ് അലക്സിന്റെ വസതിയിൽ വെച്ചായിരുന്നു ഈ പ്രത്യേക സൗഹൃദസംഗമവും ആഘോഷങ്ങളും സംഘടിപ്പിച്ചത്.
അന്താരാഷ്ട്ര തലത്തിലെ നയതന്ത്ര ദൗത്യങ്ങളുടെ തിരക്കുകൾക്കിടയിലും ബാല്യകാല സൗഹൃദങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് എത്തിയ ആർച്ച്ബിഷപ്പിനെ സഹപാഠികൾ ഏറെ ഊഷ്മളമായി സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

