കൊല്ലം∙ ഫാത്തിമ മാതാ നാഷനൽ കോളജ് 75ന്റെ നിറവിൽ. ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷം 3നു 2.50ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.എൻ.ബാലഗോപാൽ എന്നിവർ പ്രസംഗിക്കും. ബിഷപ് പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും.
എൻ.കെ.പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ എം.മുകേഷ്, എം.നൗഷാദ്, പി.സി.വിഷ്ണുനാഥ്, സുജിത്ത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, മേയർ ഹണി ബെഞ്ചമിൻ, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് എന്നിവർ പങ്കെടുക്കും.
ജൂബിലിയുടെ ഭാഗമായി ഒരു വർഷത്തിനിടെ അക്കാദമിക് പരിപാടികൾ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കലാ കായിക മത്സരം ഫെസ്റ്റ് തുടങ്ങി 75 വ്യത്യസ്ത പരിപാടികൾ നടത്തുമെന്നു റവ. ഡോ.
അഭിലാഷ് ഗ്രിഗറി, പ്രിൻസിപ്പൽ സിന്ധ്യ കാതറിൻ മൈക്കിൾ, ജനറൽ കൺവീനർ എസ്.സ്റ്റാൻസിലാവോസ്, കെ.വി.മനോജ് കുമാർ എന്നിവർ പറഞ്ഞു.
ജൂബിലി സ്മാരക മന്ദിരം നിർമിക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി, കോളജ് സ്ഥാപകൻ ദൈവദാസൻ ജെറോം എം.ഫെർണാണ്ടസിന്റെ സ്മൃതികുടീരം സ്ഥിതി ചെയ്യുന്ന തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ നിന്നു കോളജ് വരെ വിളംബര ജാഥ നടത്തി.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് 1.15നു മുൻപു കോളജ് അങ്കണത്തിൽ പ്രവേശിക്കണം. പ്രവേശന പാസ് വിതരണം ചെയ്യുന്നതിന് ക്രമീകരണം ഏർപ്പെടുത്തും.
1951ൽ ആരംഭിച്ച കോളജിന് 2014ൽ സ്വയംഭരണ പദവി ലഭ്യമായി. ജില്ലയിലെ ആദ്യ ഓട്ടോണമസ് കോളജ് ആണിത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

