കണ്ണൂർ ∙ ചിറക്കൽ കീരിയാട് പ്ലൈവുഡ് നിർമാണ കേന്ദ്രത്തിൽ വൻ തീപിടിത്തം. കെ.എസ്.
അബ്ദുൽ സത്താർ ഹാജിയുടെ ഉടമസ്ഥതയിലുള്ള സെഞ്ചറി പ്ലൈവുഡ് നിർമാണ കമ്പനിയിലാണ് വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെ തീപിടിത്തമുണ്ടായത്. അസംസ്കൃത വസ്തുക്കൾ, യന്ത്രങ്ങൾ, കെട്ടിടം എന്നിവയെല്ലാം കത്തി നശിച്ചു.
കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിൽ നിന്ന് 7 യൂണിറ്റ് അഗ്നിരക്ഷാ സേനകൾ എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
തീപിടിത്തമുണ്ടായ സമയത്ത് തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. മാലിന്യത്തിൽ നിന്ന് തീപിടിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

