തളിപ്പറമ്പ് ∙ 1995ൽ ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം, ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിന് അധികാരം ലഭിച്ചപ്പോൾ സത്യപ്രതിജ്ഞയുടെ തലേദിവസം അംഗങ്ങൾക്ക് സുരക്ഷയും വോട്ട് ചെയ്യാൻ പരിശീലനവും ഒരുക്കി യുഡിഎഫ് നേതാക്കൾ.
30 വർഷം തുടർച്ചയായി ഭരണം കയ്യാളിയിരുന്ന തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടത് സിപിഎമ്മിന് വലിയ ആഘാതമായിരുന്നു. ഒരു അംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തിനാണ് യുഡിഎഫിന് അധികാരം ലഭിച്ചതെന്നതിനാൽ ഏതുവിധേനയും ഭരണം തിരിച്ചുപിടിക്കാൻ സിപിഎം നേതൃത്വത്തിൽ ശ്രമം നടത്തുന്നതായി സൂചനകളുണ്ടായിരുന്നു.
സ്വതന്ത്ര സ്ഥാനാർഥിയെ ഉൾപ്പെടെ ഇടതുനേതാക്കൾ ഇതിനായി സമീപിച്ചിരുന്നെങ്കിലും ഇവർ വാഗ്ദാനങ്ങൾ നിരസിച്ചതോടെയാണ് പദ്ധതി നടപ്പാകാതെ പോയത്.
തട്ടിക്കൊണ്ടുപോകൽ ആശങ്കയും ഉയർന്നതിനെ തുടർന്നാണ് യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരം അംഗങ്ങൾക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തലേദിവസം സുരക്ഷിത താമസസൗകര്യം ഒരുക്കിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു അംഗത്തിന്റെ വോട്ട് അസാധുവായാൽ തന്നെ പ്രശ്നമാകുമെന്നതിനാൽ ഇന്നലെ രാവിലെ മുതൽ യുഡിഎഫിന്റെ അംഗങ്ങൾക്ക് വോട്ടെടുപ്പ് പരിശീലനവും നൽകിയിരുന്നു.
3 തവണയാണ് ഇത്തരത്തിൽ പരിശീലനം നൽകിയത്. കോൺഗ്രസ്, ലീഗ് ജില്ലാ നേതാക്കൾ ഉൾപ്പടെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ എത്തുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

