പാനൂർ ∙ തിരഞ്ഞെടുപ്പ് ചട്ടത്തിലെ സാങ്കേതിക നൂലാമാലകൾ കാരണം കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടു തവണ വോട്ടെടുപ്പ് നടത്തേണ്ടി വന്നു. 23 അംഗ ഭരണസമിതിയിൽ യുഡിഎഫിന് 11 അംഗങ്ങളാണുള്ളത്.
എൽഡിഎഫിന് ഒൻപതും ബിജെപിക്ക് 3 അംഗങ്ങളുമാണുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ.ഫസീലയ്ക്ക് 11 വോട്ടുകൾ ലഭിച്ചു.
എതിർ സ്ഥാനാർഥികളായ സിപിഎമ്മിലെ എ.പി.ലിബിഷയ്ക്കു 9 വോട്ടും ബിജെപി സ്ഥാനാർഥി ടി.സുജിലയ്ക്ക് 3 വോട്ടുകളുമാണ് ലഭിച്ചത്.
ഫസീലയ്ക്ക് 11 വോട്ടുകൾ ലഭിച്ചപ്പോൾ മറ്റു രണ്ടു കക്ഷികൾക്കും കൂടി 12 വോട്ടുകൾ വന്നതാണ് സാങ്കേതിക തടസ്സം. നിർദേശം അനുസരിച്ച് രണ്ടാം തവണ വോട്ടെടുപ്പ് നടത്തേണ്ടി വന്നു.
രണ്ടാം തവണ മത്സരത്തിൽ അംഗബലം 3 ആയ ബിജെപി സ്ഥാനാർഥിക്ക് മത്സരിക്കാൻ കഴിയില്ല. പിന്നീട് മത്സരം യുഡിഎഫും എൽഡിഎഫും നേരിട്ടായി.എന്നാൽ ബിജെപി അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ട്.
അവർ വോട്ടെടുപ്പിൽ വിട്ടുനിന്നപ്പോൾ യുഡിഎഫ് സ്ഥാനാർഥിക്ക് 11 വോട്ടും എൽഡിഎഫിന് 9 വോട്ടും ലഭിച്ചു. പ്രസിഡന്റായി ഫസീലയെ പ്രഖ്യാപിച്ചു.
കഴിഞ്ഞ തവണയും ഫസീല പഞ്ചായത്ത് അംഗമായിരുന്നു.
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇതേ പ്രകിയ തുടർന്നു. രണ്ടാം തവണ വോട്ടെടുപ്പിൽ വൈസ് പ്രസിഡന്റായി കോൺഗ്രസിലെ കെ.പി.രാമചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു.
ആർജെഡിയിലെ രാജൻ കൊടക്കാടന്റവിട ആയിരുന്നു എതിർ സ്ഥാനാർഥി.
ആദ്യ തവണ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ എ.കെ.സനില സ്ഥാനാർഥിയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

