ആലക്കോട് ∙ നടുവിൽ പഞ്ചായത്തിലെ കരുവഞ്ചാലിനെയും കുടിയാൻമലയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കരുവഞ്ചാൽ- കുടിയാൻമല റോഡ് തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള യാത്ര ദുരിതമായി. നടുവിൽ പഞ്ചായത്തിലെ വെള്ളാട്, ആശാൻകവല, പാത്തൻപാറ, തുരുമ്പി, മഞ്ഞുമല, കനകക്കുന്ന് എന്നീ പ്രദേശങ്ങളിലെ ആളുകൾ ബന്ധപ്പെടുന്ന പ്രധാന ടൗണുകളാണ് കുടിയാൻമലയും കരുവഞ്ചാലും.
ഹയർസെക്കൻഡറി സ്കൂളുകളിലും കോളജിലും പഠിക്കുന്ന വിദ്യാർഥികളും സമയത്ത് വിദ്യാലയങ്ങളിലെത്താൻ ബുദ്ധിമുട്ടുന്നു.
റോഡ് തകർന്നതിനെ തുടർന്ന് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായി. ഓട്ടോ–ടാക്സി വാഹനങ്ങൾ ഓട്ടം പോകാൻ മടിക്കുകയാണ്.
ഓട്ടം പോയാൽ തന്നെ കൂടിയ വാടക ഈടാക്കുകയും ചെയ്യുന്നു. ആദിവാസി മേഖലയിലെ സ്കൂളുകളായ തുരുമ്പിയിലും ആശാൻകവലയിലും പഠിക്കുന്ന കുട്ടികളും അധ്യാപകരും ഉൾപ്പെടെയുള്ളവർക്ക് ഏക ആശ്രയമാണ് ഈ റോഡ്.
ഇതുവഴി സർവീസ് നടത്തുന്ന രണ്ടു ബസുകൾ പലപ്പോഴും ട്രിപ് മുടക്കുകയും ചെയ്യുന്നത് ദുരിതം വർധിപ്പിക്കുന്നു. റോഡ് റീടാറിങ്ങിനായി സജീവ് ജോസഫ് എംഎൽഎയുടെ വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചെങ്കിലും എസ്റ്റിമേറ്റ് തുക കുറഞ്ഞുവെന്ന കാരണത്താൽ കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാൻ തയാറാകുന്നില്ല.
ഓവുചാൽ സ്ലാബിന്റെ കമ്പികൾ പുറത്ത്; അപകടഭീഷണി
ഇരിക്കൂർ ∙ സംസ്ഥാനപാതയിൽ ഓവുചാലിന്റെ സ്ലാബുകളുടെ കോൺക്രീറ്റ് തകർന്നു കമ്പികൾ പുറത്തായത് അപകടങ്ങൾക്ക് കാരണമാകുന്നു.
ഇരിക്കൂർ ടൗണിൽ കല്യാട് റോഡ് ജംക്ഷനിലാണു തുരുമ്പെടുത്ത കമ്പികൾ ഭീഷണിയായിരിക്കുന്നത്.ഇവിടെ കുഴികൾ രൂപപ്പെട്ടിട്ടുമുണ്ട്. ഇതുവഴി വാഹനങ്ങൾ പോകാനും അരികു നൽകാനും പ്രയാസമാണ്.
കമ്പികളിൽ തട്ടി വാഹനങ്ങളുടെ ടയർ പഞ്ചറാകുന്നതും പതിവാണ്.
കാൽനടക്കാരും ദുരിതത്തിലാണ്. സമീപത്തുതന്നെ വലിയ വളവുള്ളതിനാൽ മുന്നിലെത്തുമ്പോൾ മാത്രമാണ് തകർന്ന ഭാഗം ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുന്നത്.
ജില്ലയിലെ പ്രധാന ചെങ്കൽ മേഖലയായ കല്യാട് ചുങ്കസ്ഥാനത്തേക്കുള്ള നൂറു കണക്കിന് ചെങ്കൽ ലോറികളും ബ്ലാത്തൂർ ഭാഗത്തേക്കുള്ള പത്തോളം ബസുകളും ഇതുവഴി പോകുന്നുണ്ട്. തകർന്ന ഭാഗം അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ ഉൾപ്പെടെ ഒട്ടേറെ സംഘടനകൾ പിഡബ്ല്യുഡി അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

