ഇരിട്ടി ∙ പായം പഞ്ചായത്തിലെ നിരങ്ങൻചിറ്റയിൽ 2 ആഴ്ചയ്ക്കിടെ 4 തവണ പുലിയെ കണ്ടതായുള്ള പരാതിയെത്തുടർന്നു പ്രദേശത്ത് സംയുക്ത പരിശോധന നടത്തി. വനം വകുപ്പും പ്രദേശവാസികളും പഞ്ചായത്ത് ജനപ്രതിനിധികളും ചേർന്നു പ്രദേശം അരിച്ചുപെറുക്കി നടത്തിയ പരിശോധനയിൽ സമീപത്തെ റബർ തോട്ടത്തിൽനിന്നു കുറുക്കന്റെ ജഡം കണ്ടെത്തി.
പ്രദേശത്ത് പുലി സാന്നിധ്യം സ്ഥിരീകരിക്കാനാകുന്ന തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നു വനം വകുപ്പ് അറിയിച്ചു. കുറക്കന്റെ ജഡാവശിഷ്ടം കണ്ടെത്തിയ സംഭവത്തിലും വന്യമൃഗം ഇരയാക്കിയതിന്റെ സൂചനകൾ ഇല്ലെന്നാണ് വനം വകുപ്പ് നിലപാട്.
കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ഷാരോൺ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 60 ഏക്കറോളം വരുന്ന സ്ഥലം മുഴുവൻ കാടുകയറി വനതുല്യമാണ്.
ഈ പ്രദേശത്താണ് പുലിയെ കണ്ടതെന്നു പറയുന്നത്. കാലങ്ങളായി കാടുവെട്ടിത്തെളിക്കാത്ത ഈ സ്ഥലം കാട്ടുപന്നി, ഇഴജന്തുക്കൾ, മുള്ളൻ പന്നി, കുരങ്ങുകൾ എന്നിവയുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും നാട്ടുകാർ പരാതിപ്പെട്ടു.
കാട് അടിയന്തരമായി വെട്ടിമാറ്റി സ്ഥലം തെളിച്ചു വന്യമൃഗ ഭീഷണി ഒഴിവാക്കാൻ ട്രസ്റ്റ് അധികൃതർക്ക് നിർദേശം നൽകിയതായി പായം പഞ്ചായത്ത് പ്രസിഡന്റ് എം.വിനോദ്കുമാർ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ്, ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.സുനിൽ കുമാർ, പഞ്ചായത്ത് അംഗങ്ങളായ ടോം മാത്യു, ഡെന്നിസ് മാണി, ആന്റോ പടിഞ്ഞാറേക്കര, ഷൈബു, ഹരിത കേരള മിഷൻ ആർപി ജയപ്രകാശ് പന്തക്ക എന്നിവർ തിരച്ചിലിനു നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

