ഇരിട്ടി ∙ ആറളം ഫാമിലും പുനരധിവാസ മേഖലയിലും ശമനമില്ലാതെ കാട്ടാനക്കലി. തെങ്ങുകൾ കുത്തിവീഴ്ത്തുന്നതിനു പുറമേ മഞ്ഞൾക്കൃഷിയും കാട്ടാന നശിപ്പിച്ചു.
ബ്ലോക്ക് 11ൽ മോഹനൻ, സുശീല എന്നിവരുടെ പുരയിടങ്ങളിലെ തെങ്ങുകൾ കാട്ടാന നശിപ്പിച്ചു. സമീപത്തെ ആൾത്താമസം ഇല്ലാത്ത സ്ഥലത്തും തെങ്ങുകൾ നശിപ്പിച്ചിട്ടുണ്ട്.
ബ്ലോക്ക് 7/2 വയനാട് മേഖലയിൽ 163-ാം നമ്പർ പ്ലോട്ടിലെ ലീല ചെറിയമാധവന്റെ 40 സെന്റിലെ മഞ്ഞൾക്കൃഷിയാണ് ആന കഴിഞ്ഞദിവസം ചവിട്ടി നശിപ്പിച്ചത്. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ സാധാരണ ഗതിയിൽ നശിപ്പിക്കാത്ത കൃഷിയാണു മഞ്ഞൾ.
മുൻപ് കുരങ്ങുകൾ ഇറങ്ങിയും മേഖലയിൽ മഞ്ഞൾക്കൃഷി പറിച്ചു നശിപ്പിച്ചിരുന്നു.
ആറളം ഫാമിൽ മുൻപെങ്ങും ഇല്ലാത്തവിധം കൃഷിവിളകൾ തകർത്തു കാട്ടാനക്കൂട്ടം മുന്നേറുമ്പോൾ ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ മാത്രം ഉണ്ടായത് 25.17 കോടി രൂപയുടെ വിളനാശമാണ്. ഒരാഴ്ചയ്ക്കിടെ 189 തെങ്ങുകൾ നശിപ്പിച്ചു.
ഫാമിൽ ഇതുവരെ കായ്ഫലം ഉള്ള 5000ൽ അധികം തെങ്ങുകളാണ് നശിപ്പിക്കപ്പെട്ടത്. ഫാമിലെ തെങ്ങുകൃഷിയുടെ മൂന്നിൽ രണ്ട് ഭാഗവും ആനക്കൂട്ടം ഇല്ലാതാക്കി.
കാപ്പി, കൊക്കോ, കുരുമുളക്, കമുക് എന്നിവയും കാട്ടാനക്കൂട്ടം നശിപ്പിച്ചു.
ഈ വർഷം ജനുവരിയിൽ 2.32 കോടി രൂപ, ഫെബ്രുവരിയിൽ 1.71 കോടി രൂപ, മാർച്ചിൽ 3.83 കോടി രൂപ, ഏപ്രിൽ 6.96 കോടി രൂപ, മെയിൽ 3.24 കോടി രൂപ, ജൂണിൽ 5.49 ലക്ഷം രൂപ, ജൂലൈ 7 കോടി രൂപ എന്നിങ്ങനെയാണ് കൃഷിനാശം. ഇതിനു ശേഷം രണ്ടര മാസത്തെ കണക്ക് കൂടി തിട്ടപ്പെടുത്തുമ്പോൾ 5 കോടി രൂപ കൂടി ഉയരാം.
40 ഓളം ആനകൾ ഫാം താവളമാക്കി സ്ഥിരം നാശം വിതയ്ക്കുന്നതായാണു ജീവനക്കാരും പുനരധിവാസ മേഖലയിലെ താമസക്കാരും പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

