തലശ്ശേരി∙ തുടർച്ചയായ 23 മണിക്കൂർ പ്രയത്നിച്ച് അഗ്നിരക്ഷാസേന കണ്ടിക്കലിലെ പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റിലെ തീ അണച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 2.55ന് കാണപ്പെട്ട
തീ ഇന്നലെ വൈകിട്ട് 5.55നാണ് പൂർണമായും അണച്ചത്. ചിറക്കര കണ്ടിക്കലിൽ കണ്ടിക്കൽ പാലത്തിന് സമീപത്തെ സിറ്റി പ്ലാസ്റ്റിക്സിലാണ് തീ പടർന്നത്.
പഴയ പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിച്ചു വേർതിരിച്ചു പൊടിച്ചു കയറ്റിഅയയ്ക്കാനായി കെട്ടുകളാക്കി വച്ച നൂറുകണക്കിന് ചാക്കുകളാണ് തീയിലമർന്നത്. ഇതിനുപുറമെ കടലാസ്, ചിരട്ട
ഉൾപ്പെടെയുള്ളവയും കത്തിയമർന്നു. ഇരുമ്പും റബർ സാധനങ്ങളും ഉൾപ്പെടെ ഇതിനകത്തുണ്ടായിരുന്നു.
ഇന്നലെ പുലർച്ചെയോടെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഇതിനകത്ത് നിന്ന് കനത്ത പുക ഉയർന്നതോടെ 2 മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കെട്ടിടത്തിനകത്തെ സാധനങ്ങൾ വലിച്ച് അതിനകത്തേക്ക് വെള്ളം ചീറ്റി മണിക്കൂറുകൾ നീണ്ട
പ്രയത്നത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്. അലുമിനിയം ഷീറ്റും ടാർപോളിനും ഉപയോഗിച്ചു വിശാലമായി കെട്ടിയുയർത്തിയ കെട്ടിടം പൂർണമായും കത്തിപ്പോയി.സമീപത്തെ രണ്ടു കടകളിലും തീ പടർന്ന് നാശനഷ്ടം നേരിട്ടു.
ആർആർ സ്റ്റീൽ കമ്പനി, റാങ്ക് ഓട്ടോമൊബീൽസ് എന്നീ സ്ഥാപനങ്ങളിൽ സൂക്ഷിച്ച സാധനങ്ങൾ നശിച്ചു.
കെട്ടിടത്തിനും കേടുപറ്റി. സിറ്റി പ്ലാസ്റ്റിക്സിൽ 70 തൊഴിലാളികളാണ് പണിയെടുക്കുന്നത്.
യുപി, ബിഹാർ, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ്. ഇവർ തീപടർന്ന ഗോഡൗണിന് തൊട്ടുള്ള ഷെഡിലായിരുന്നു താമസം.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ അകത്തുണ്ടായിരുന്നു. ഇതിനകത്ത് 12 ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്നിരക്ഷാ സേന ആദ്യം തന്നെ ഇവ എടുത്തുമാറ്റിയതിനാൽ വൻഅപകടം ഒഴിവായി.
തീ പടരുന്നത് കണ്ട ഉടനെ നാട്ടുകാർ ഇടപെട്ട് ഇതിനകത്തുള്ള സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരെ പുറത്തേക്കിറക്കിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

