കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പുലർച്ചെയുണ്ടായ മോഷണശ്രമത്തിനിടെ സുരക്ഷാ ജീവനക്കാരനെ അക്രമി പൂട്ടിയിട്ടു. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.
ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്ത് കടന്ന മോഷ്ടാവ്, അകത്തെ മുറിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനായ വൈഷ്ണവിനെ പൂട്ടിയിട്ട ശേഷമാണ് മോഷണം ആസൂത്രണം ചെയ്തത്.
പിക്കാസുമായി എത്തിയ പ്രതി വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടക്കുകയും മേശവലിപ്പ് കുത്തിത്തുറന്ന് പണം കവരുകയുമായിരുന്നു. തുടർന്ന് ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തുവെങ്കിലും പണം നഷ്ടമായില്ല.
ഇതിനുശേഷം ക്ഷേത്രനടയിലെ മേശയും വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരവും തകർത്ത് മോഷ്ടാവ് പണം കൈക്കലാക്കി. പിൻവശത്തെ ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരൻ വാതിൽ തള്ളിത്തുറന്ന് പുറത്തെത്തി മോഷ്ടായെ തടയാൻ ശ്രമിച്ചു.
ഇരുവരും തമ്മിൽ ഏറെനേരം ഏറ്റുമുട്ടൽ നടന്നു. “പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന് സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു.” ഒടുവിൽ ജീവനക്കാരനെ തള്ളിമാറ്റിയ ശേഷം പ്രതി മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ ഏകദേശം 20,000 രൂപയോളം മോഷണം പോയതായി ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവസ്ഥലത്തുനിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന രണ്ട് ടോർച്ചുകൾ കണ്ടെടുത്തു.
പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

