പയ്യന്നൂർ ∙ ദേശീയപാതയോരത്ത് വെള്ളൂർ രാമൻകുളത്തിനു സമീപം പയ്യന്നൂർ കോളജ് റിട്ട. ജീവനക്കാരി വി.വി.കമലാക്ഷിയുടെ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞു.
ദേശീയപാതയുടെ മുകളിൽനിന്ന് എറിഞ്ഞ സ്ഫോടകവസ്തു വീടിനു മുന്നിലെ പരസ്യ ബോർഡിൽ തട്ടി പൊട്ടിത്തെറിച്ചു. രാത്രി 10.50നായിരുന്നു സംഭവം.
കമലാക്ഷിയും മകൻ സുധീഷുമാണു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ ലൈറ്റണച്ചതിനു തൊട്ടുപിന്നാലെയാണ് വീട്ടുകാർ ഉഗ്രസ്ഫോടനം കേൾക്കുന്നത്.
വാതിൽ തുറന്നു നോക്കിയപ്പോൾ വീട്ടുമുറ്റത്തെ പരസ്യ ബോർഡിൽനിന്ന് തീ ഉയരുന്നതാണു കണ്ടത്. അടുത്തുചെന്ന് നോക്കിയപ്പോൾ സ്ഫോടകവസ്തു ചിതറികിടക്കുന്ന അവശിഷ്ടങ്ങൾ കണ്ടു.
കമലാക്ഷിയും മകനും അൽപം അകലെയുള്ള സ്വതന്ത്ര സ്ഥാനാർഥി വി.കുഞ്ഞിക്കൃഷ്ണന്റെ വീടിന് കാവൽ നിൽക്കുന്ന പൊലീസുകാരോട് വിവരം പറയാൻ ഇറങ്ങി.
ഈ സമയത്ത് സ്ഫോടന ശബ്ദം കേട്ട ഭാഗത്തേക്ക് പൊലീസ് വാഹനം വരുന്നുണ്ടായിരുന്നു.
കമലാക്ഷി പൊലീസിനോട് വിവരം പറഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തി. എറിഞ്ഞത് കെട്ടുപടക്കമാണെന്നു സ്ഥിരീകരിച്ചു.
വീട്ടുമുറ്റത്ത് 2 കാറുകൾ ഉണ്ടായിരുന്നു. വിറകും കൂട്ടിയിട്ടിരുന്നു.
ബോർഡിന് തട്ടി സ്ഫോടക വസ്തു പൊട്ടിത്തെറിച്ചില്ലായിരുന്നുവെങ്കിൽ വൻ ദുരന്തം സംഭവിച്ചേനെ. തദ്ദേശതിരഞ്ഞെടുപ്പിൽ കമലാക്ഷിയുടെ മകന്റെ ഭാര്യ നിത്യ യുഡിഎഫ് ഏജന്റായി ബൂത്തിൽ ഇരുന്നിരുന്നു.
അന്ന് വിജയാഹ്ലാദം പ്രകടിപ്പിച്ച് വീട്ടുമുറ്റത്തെ റോഡിൽവച്ച് പടക്കം പൊട്ടിച്ചതായി കമലാക്ഷി പറഞ്ഞു. കമലാക്ഷിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

