ചൂരൽമല ∙ ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന അട്ടമല–ചൂരൽമല റോഡിന്റെ നവീകരണം പൂർത്തിയായി. 9 കോടി രൂപ ചെലവിലാണ് 2.5 കിലോമീറ്റർ റോഡ് നവീകരിച്ചത്.
ബിഎം ആൻഡ് ബിസി നിലവാരത്തിലാണു നവീകരണം പൂർത്തിയാക്കിയത്.വീതി 3.80 മീറ്ററാക്കി വർധിപ്പിച്ച് വശങ്ങളിൽ കോൺക്രീറ്റ് ചുവരുകളൊരുക്കി കല്ലിട്ട് കെട്ടി സുരക്ഷയും ഒരുക്കിയിട്ടുണ്ട്. മുണ്ടക്കൈ–പുഞ്ചിരിമട്ടം, വെള്ളാർമല സ്കൂൾ–പടവെട്ടിക്കുന്ന്, ഗോപിമൂല–വില്ലേജ് ഓഫിസ് എന്നീ റോഡുകളുടെ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്.
ആവശ്യമായ ഇടങ്ങളിൽ വശങ്ങളിലായി കല്ലുകെട്ടി തുടങ്ങി. കലുങ്കുകളുടെ പ്രവൃത്തിയും തുടങ്ങി.
ഗോപിമൂല–വില്ലേജ് ഓഫിസ് റോഡിൽ വശങ്ങളിലെ കല്ലു കെട്ട് പൂർത്തിയായി.
കോടികൾ മുടക്കിയത് ആർക്ക് വേണ്ടി?
മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷം ആൾത്താമസമില്ലാതായ മേഖലയാണ് അട്ടമല. വിരലിലെണ്ണാവുന്ന റിസോർട്ടുകളും അട്ടമല ഏറാട്ടുകുണ്ട് ഉൗരിലെ ഗോത്ര കുടുംബങ്ങളും മാത്രമാണ് അട്ടമലയിലുള്ളത്.
ഗോത്രകുടുംബങ്ങളെ ചൂരൽമലയിൽ കണ്ടെത്തിയ ഭൂമിയിലേക്കു പുനരധിവസിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇവിടേക്കാണു 9 കോടി രൂപ ചെലവിട്ടു റോഡ് നവീകരിച്ചത്.
ഊരിലേക്ക് നോ ഗോ സോണിലൂടെ മാത്രമാണ് വഴിയെന്നു ചൂണ്ടിക്കാട്ടിയാണു ഗോത്രകുടുംബങ്ങളെ മുണ്ടക്കൈ പുഞ്ചിരിമട്ടം ഊരിലെ കുടുംബങ്ങൾക്കൊപ്പം പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്.
മേഖലയിലെ പാടികളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾ ദുരന്തത്തിനു ശേഷം ഇപ്പോഴും താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാടകയ്ക്ക് കഴിഞ്ഞുവരികയാണ്. നേരത്തെ 2019ൽ ഇൗ റോഡിന്റെ നിർമാണം ആരംഭിച്ചിരുന്നു.
പിന്നീട് പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്നു സുരക്ഷിതമല്ലെന്ന് വിലയിരുത്തി നിർമാണം നിർത്തിവച്ചു.
റോഡ് ഫിറ്റ് അല്ലെന്നു ചൂണ്ടിക്കാട്ടി അട്ടമലയിലേക്കുള്ള കെഎസ്ആർടിസിയുടെ ഹാൾട്ടിങ് സർവീസ് ഉൾപ്പെടെ മുഴുവൻ സർവീസുകളും നിർത്തിയിരുന്നു. ഇതിനു ശേഷം നാട്ടുകാർ വർഷങ്ങളോളം ചൂരൽമലയിൽ നിന്നു നടന്നും ഓട്ടോറിക്ഷകളെ ആശ്രയിച്ചും മറ്റുമാണ് കഴിഞ്ഞിരുന്നത്.
റോഡ് നിർമിച്ച് ബസ് സർവീസ് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും അംഗീകരിക്കപ്പെട്ടിരുന്നില്ല. ഫിറ്റ് അല്ലെന്ന് പറഞ്ഞ് നിർമാണം പാതി വഴിയിൽ നിർത്തിയ റോഡാണ് നിലവിൽ കോടികൾ ചെലവഴിച്ച് പുനർനിർമിക്കുന്നത്.
60ലധികം കുടുംബങ്ങൾ താമസിക്കുമ്പോൾ നിർമാണം നിർത്തിയ റോഡ് ആൾത്താമസമില്ലാതെയായപ്പോൾ കോടികൾ ചെലവിട്ട് നവീകരിച്ചതിനെതിരെ പ്രതിഷേധമുയരുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

