തലശ്ശേരി ∙ പ്രകൃതിസ്നേഹിയായ തൊഴിലാളി മാസങ്ങളോളം നടത്തിയ ശുചീകരണ പ്രവർത്തനത്തിലൂടെ പുഴയിൽ നിന്നെടുത്ത് മാറ്റിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം അധികൃതർ നീക്കംചെയ്യാത്തതിനാൽ റോഡരികിൽ കെട്ടിക്കിടക്കുന്നു. കുയ്യാലി റിവർസൈഡ് എൻക്ലേവിന് സമീപം കമ്പനി വളപ്പ് റോഡിലാണ് പുഴയോരത്ത് 40ൽ ഏറെ മാലിന്യച്ചാക്കുകളുള്ളത്.
കണ്ടൽ സംരക്ഷകൻ സുരേന്ദ്രൻ ധർമടം മാസങ്ങൾക്കു മുൻപാണ് കുയ്യാലി പുഴയിലെ മാലിന്യങ്ങൾ കരയ്ക്ക് കയറ്റിയത്.
ഇതു കുന്നുകൂടി കിടക്കുന്നത് വാർഡ് കൗൺസിലർ പ്രശാന്ത് നഗരസഭയിൽ അറിയിച്ചതിനെത്തുടർന്ന് മാലിന്യം അധികൃതർ നീക്കം ചെയ്തിരുന്നു. എന്നാൽ പുനരുപയോഗം സാധ്യമാകാത്ത ലതർ, പാഡുകൾ, സിറിഞ്ച് എന്നിവ ഉൾപ്പെടെയുള്ളവ ഇവിടെനിന്നു ഇതുവരെയും നീക്കിയിട്ടിയത്.
മാലിന്യം കൂട്ടിയിട്ടത് കാണുന്നവരെല്ലാം ഇവിടെ മാലിന്യം വലിച്ചെറിയുകയാണ്. ഇതു പ്രദേശവാസികൾക്കും ദുരിതമാകുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

