ചെറുപുഴ ∙ സണ്ണിയുടെ അകാല വേർപാട് ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്റെ അത്താണി. തിങ്കളാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉണങ്ങിയ തെങ്ങുകൾ മുറിച്ചുമാറ്റുന്നതിനിടെയാണ് കോക്കടവിലെ മൈലാടൂർ സണ്ണി അപകടത്തിൽപെടുന്നത്.
സണ്ണിയുടെ വേർപാടിലൂടെ നഷ്ടമായത് ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ്. നേരത്തെ നിർമാണ ജോലികൾ ചെയ്തിരുന്ന സണ്ണി അലർജിയെ തുടർന്നാണു മരംമുറി ജോലിയിലേക്ക് മാറിയത്.
സാധാരണ കൂട്ടുകാർക്കൊപ്പം ജോലിക്കു പോകുന്ന സണ്ണി പതിവുപോലെ തിങ്കളാഴ്ചയും ജോലിക്കിറങ്ങിയതാണ്.
ചെറുപുഴ-തിരുമേനി റോഡരികിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങുകൾ മുറിച്ചുമാറ്റുന്നതിനിടയിലാണ് അപകടം. ആദ്യത്തെ തെങ്ങ് മുറിച്ചിട്ടശേഷം സമീപത്തുള്ള രണ്ടാമത്തെ തെങ്ങ് മുറിക്കുന്നതിനിടയിലാണ് അപകടം സംഭവിക്കുന്നത്.
തെങ്ങ് വടം കെട്ടി വലിച്ചിടുന്നതിനിടെ പെട്ടെന്ന് ഓടി മാറാൻ സാധിക്കാതിരുന്നതാണ് അപകടത്തിനു കാരണമായതെന്നു പറയുന്നു. ഗുരുതരമായി പരുക്കേറ്റ സണ്ണിയെ ഉടൻതന്നെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എല്ലാവർക്കും പ്രിയങ്കരനായ സണ്ണിയുടെ മരണം നാട്ടുകാർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

