തലശ്ശേരി ∙ ബെംഗളൂരു ബിസിസിഐ സെന്റർ ഓഫ് എക്സലസിൽ 17ന് ആരംഭിക്കുന്ന ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് അണ്ടർ 19 ട്രയാംഗുലർ ഏകദിന സീരീസിനുള്ള ഇന്ത്യൻ എ ടീം ഫീൽഡിങ് പരിശീലകനായി തലശ്ശേരി സ്വദേശി ഒ.വി.മസർ മൊയ്തുവിനെ തിരഞ്ഞെടുത്തു. അഫ്ഗാനിസ്ഥാൻ അണ്ടർ 19, ഇന്ത്യ ബി അണ്ടർ 19 എന്നീ ടീമുകളുമായി ഇന്ത്യ എ അണ്ടർ 19 ടീം റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ മത്സരിക്കും.
30ന് ആണ് ഫൈനൽ.
തൃശൂർ സ്വദേശിയായ മുഹമ്മദ് ഇനാൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബിസിസിഐ ലവൽ ബി പരിശീലകനാണു മസർ മൊയ്തു.
തലശ്ശേരി ചേറ്റംകുന്ന് ഗസലിൽ ടി.സി.എ. മൊയ്തുവിന്റെയും ഒ.വി.
ഷൈലയുടേയും മകനാണ്. 2024 ഒക്ടോബറിൽ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിന്റെയും ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി ടീമിന്റെയും ഫീൽഡിങ് പരിശീലകനായും കഴിഞ്ഞ മെയിൽ ബിസിസിഐ അണ്ടർ 23 ഹൈ പെർഫോർമൻസ് എമേർജിങ് ക്യംപ് ഉൾപ്പെടെ ഒട്ടേറെ ക്യാംപുകളിൽ പലിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ഫീൽഡിങ് വിഭാഗത്തിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.
കണ്ണൂർ സർവകലാശാല ടീം ക്യാപ്റ്റനായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

