ഇരിക്കൂർ ∙ റോഡരികിലെ ഉണങ്ങിയ മരം വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. ശ്രീകണ്ഠപുരം-മയ്യിൽ റോഡിൽ മലപ്പട്ടം മുനമ്പ് കടവുപാലത്തിനു സമീപമാണ് ഏതുനിമിഷവും നിലംപതിക്കാവുന്ന കൂറ്റൻ മരമുള്ളത്. പൂർണമായും ദ്രവിച്ചതിനാൽ ചെറിയ കാറ്റുപോലും ഭീഷണിയാണ്.
മരത്തിന് അരികിലൂടെ വൈദ്യുതലൈൻ കടന്നുപോകുന്നത് ദുരന്തസാധ്യത വർധിപ്പിക്കുന്നു. വള്ളികൾ പടർന്നു മൂടിയ നിലയിലാണു മരം.
കഴിഞ്ഞ ദിവസം ശിഖരം പൊട്ടി ലോറിയുടെ മുകളിൽ വീണിരുന്നെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായില്ല. മലയോരത്തുനിന്ന് കണ്ണൂരിലേക്കുള്ള പ്രധാന റോഡായതിനാൽ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും ഇതുവഴി പോകുന്നുണ്ട്.
വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ സഞ്ചരിക്കുന്ന വഴിയാണ്. മരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ പിഡബ്ല്യുഡി അധികൃതരോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും നടപടിയുണ്ടായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

