മാക്കുനി ∙ മാക്കുനി വേലഞ്ചിറ പ്രദേശത്ത് മഴക്കാലത്ത് വെള്ളം കയറുന്നത് തടയാൻ സംരക്ഷണ മതിൽ ഉയർത്തുമെന്ന് പ്രദേശവാസികൾക്കു നൽകിയ വാക്കുപാലിച്ച് രമേശ് പറമ്പത്ത് എംഎൽഎ. 3 അടിയോളം പൊക്കമുള്ള മതിലിന്റെ നിർമാണത്തിനു തുടക്കമായി. പുതുച്ചേരിയെയും കേരളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് വേലഞ്ചിറ പുഴയോരം.
കനത്ത മഴയിൽ പുഴ കവിഞ്ഞൊഴുകി എന്നും വെള്ളം കയറുന്ന പ്രദേശമാണ് ഇവിടം. പുഴ കവിഞ്ഞുവരുന്ന മലവെള്ളം വീടുകളിലേക്ക് ഇരച്ചെത്തുന്നതും നാശനഷ്ടങ്ങളുണ്ടാകുന്നതും പതിവായിരുന്നു.
മാസങ്ങൾക്ക് മുൻപ് പന്ന്യന്നൂർ പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് കമ്മിറ്റി വേലഞ്ചിറയുടെ ഒരുഭാഗത്ത് കൂറ്റൻ തടയണ നിർമിച്ച് കയർ ഭൂവസ്ത്രം വിരിയിച്ചിരുന്നു.
ഇതിനുശേഷം കാലവർഷത്തിൽ പ്രദേശത്ത് വെള്ളക്കെട്ടുണ്ടായിരുന്നില്ല. മാഹിയുമായി അതിർത്തി പങ്കിടുന്ന വേലഞ്ചിറയിൽ രണ്ടാംഘട്ട
പ്രവർത്തനത്തിന്റെ ഭാഗമായി സംരക്ഷണഭിത്തി കെട്ടാൻ യുഡിഎഫ് സംഘം രമേശ് പറമ്പത്ത് എംഎൽഎയെ കണ്ട് നിവേദനം നൽകി. എംഎൽഎ പുതുച്ചേരി പിഡബ്ല്യുഡി അസി.
എൻജിനീയർ തുളസിങ്കത്തിനൊപ്പം പ്രദേശം സന്ദർശിച്ചിരുന്നു.
മാഹിയുടെ ഭാഗമായ കരിങ്കൽഭിത്തി നേരിട്ടുകണ്ട എംഎൽഎ കരിങ്കൽഭിത്തിയുടെ മുകളിൽ മൂന്നടിയോളം ഉയരത്തിൽ ഭിത്തികെട്ടി വെള്ളം കയറാതെ സംരക്ഷിക്കാമെന്ന് പ്രദേശവാസികൾക്ക് ഉറപ്പുനൽകിയാണ് മടങ്ങിയത്.
സർക്കാർ നടപടികൾ വേഗത്തിലായതോടെ മതിൽ സംരക്ഷിച്ച് ഉയർത്തുന്ന നടപടികൾ ഇന്നലെ തുടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

