പഴയങ്ങാടി∙ വെങ്ങര റെയിൽവേ മേൽപാലത്തിന്റെ പണി നീളുന്നു. 2021 ഫെബ്രുവരി 6ന് ആണ് മേൽപാലത്തിന്റെ പ്രവൃത്തി ആരംഭിച്ചത്.
നിർമാണ പ്രവൃത്തി തുടങ്ങി 4വർഷം പിന്നിടുമ്പോഴും മേൽപാലം പണി പൂർത്തിയാകാത്തത് ജനങ്ങളിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വെങ്ങര റെയിൽവേ ഗേറ്റ് വഴിയുളള വാഹനയാത്ര വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ഇവിടത്തെ റെയിൽവേ ഗേറ്റ് മാസത്തിൽ രണ്ടുതവണയെങ്കിലും പണി മുടക്കും.
ഈ സമയങ്ങളിൽ സമീപത്തെ മറ്റ് റോഡുകളിൽ കൂടി ഏറെ ദൂരം സഞ്ചരിച്ച് വേണം സമീപത്തെ ടൗണുകളിലും മറ്റും എത്താൻ.
ഏഴിമല നേവൽ അക്കാദമിയിലേക്ക് പോകുന്ന റോഡുകൂടിയാണിത്. മേൽപാലം നിർമിക്കാൻ 21 കോടി രൂപയാണ് സംസ്ഥാനസർക്കാർ അനുവദിച്ചത്. നിലവിൽ പാലത്തിന്റെ ഇരു റീച്ചുകളുടെയും നിർമാണം കഴിഞ്ഞുവെങ്കിലും റെയിൽ പാത കടന്നുപോകുന്ന ഭാഗത്തെ നിർമാണമാണ് ഇതുവരെ തുടങ്ങാത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

