ഇരിട്ടി ∙ മലയോര ഹൈവേയിൽ പാലപ്പുഴയിൽ കണ്ട കാട്ടുപോത്തിനെ മണിക്കൂർ നീണ്ട
പരിശ്രമത്തിനോടുവിൽ ആറളം ഫാമിലേക്കു തുരത്തി. ശനിയാഴ്ച രാത്രി ഏഴോടെയാണ് മലയോര ഹൈവേയുടെ ഭാഗമായ പാലപ്പുഴയിൽ കാട്ടുപോത്തിനെ കണ്ടത്.
ഈ സമയം ഇതുവഴി വന്ന ബൈക്ക് യാത്രക്കാർ കാട്ടുപോത്തിനു മുന്നിൽ അകപ്പെട്ടെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു.
തുടർന്ന് ജനവാസ മേഖലയിലേക്ക് കയറിയ കാട്ടുപോത്തിനെ വനം വകുപ്പ് ആർആർടി ടീമും നാട്ടുകാരുംചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനോടുവിലാണ് പാലപ്പുഴ പാലത്തിലൂടെ ആറളം ഫാമിലേക്കു തുരത്തിയത്.
ആറളം ഫാമിൽ ആഴ്ചകൾക്കു മുൻപ് കണ്ട കാട്ടുപോത്താണെന്നാണ് സംശയം.
പോത്തിനെ വനത്തിലേക്ക് കയറ്റിയതായി കഴിഞ്ഞ ദിവസം നടന്ന ആറളം ഫാം അവലോകന യോഗത്തിൽ വനംവകുപ്പ് അറിയിച്ചിരുന്നു.
മട്ടന്നൂർ മരുതായിയിൽ ജനവാസ മേഖലയിൽ എത്തിയ കാട്ടുപോത്തിനെ വനം വകുപ്പ് പിടികൂടിയിരുന്നു. ഇതിനെ ആറളം വനത്തിൽ ജനവാസ മേഖലയോട് ചേർന്ന ഭാഗത്താണ് വിട്ടതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.
നാട്ടുകാരുടെ ആശങ്ക ശരിവയ്ക്കുന്ന നിലയിലാണ് തുടർച്ചയായി ആറളം ഫാമിലും പരിസര പ്രദേശങ്ങളിലുമായുള്ള കാട്ടുപോത്തിന്റെ സാന്നിധ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

