മൂന്നാർ ∙ സ്വയംപര്യപ്തതയുടെ പുതിയ അധ്യായം രചിച്ച് ഇടമലക്കുടിയിലെ സ്ത്രീശക്തി. ഇടമലക്കുടി നിവാസികൾക്ക് ഇനി മുതൽ ഷർട്ടും ബ്ലൗസും നൈറ്റിയും തയ്ക്കാൻ മൂന്നാറിനെയും മാങ്കുളത്തെയും ആശ്രയിക്കേണ്ടതില്ല.
പരിശീലനം പൂർത്തിയാക്കിയ 20 വനിതകൾ ഇനി വീടുകളിലിരുന്ന് എല്ലാവർക്കും വസ്ത്രങ്ങൾ തയ്ച്ചു നൽകും. കേന്ദ്രസർക്കാരിന്റെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന പദ്ധതിയുടെ ഭാഗമായാണ് യൂണിയൻ ബാങ്കിന്റെ നേതൃത്വത്തിൽ ഇടമലക്കുടിയിലെ വനിതകൾക്ക് ആദ്യമായി സൗജന്യ തയ്യൽ പരിശീലനം നൽകിയത്.
31 ദിവസം നീണ്ടുനിന്ന പരിശീലനത്തിൽ 30 പേർ ചേർന്നെങ്കിലും 20 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ഷർട്ട്, അടിവസ്ത്രം, ബ്ലൗസ്, നൈറ്റി, കൊച്ചു കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, മിഡികൾ തുടങ്ങിയവ തയ്ക്കാൻ പഠിപ്പിച്ചു.
പരിശീലനം പൂർത്തിയാക്കിയ 10 പേർക്ക് യൂണിയൻ ബാങ്ക് അധികൃതർ സൗജന്യമായി തയ്യൽ മെഷീനുകളും വിതരണം ചെയ്തു. മറ്റുള്ളവർക്ക് ഉടൻ തന്നെ മെഷീനുകൾ എത്തിച്ചു നൽകും. ഗ്രാമീണ സ്വയംതൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മുഹമ്മദ് അൻസാർ, ഫാക്കൽറ്റി അരുൺ റെജി, തയ്യൽ പരിശീലക സംഗീത ഷിബു എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

