ഓണക്കാലത്ത് ഹൈറേഞ്ച് മേഖലയിൽ ഏറെ ശ്രദ്ധയാകർഷിച്ച തടി ചുമട് മത്സരത്തിൽ എൽദോസ് ബിജു മേക്കാട്ടിൽ തന്റെ ജൈത്രയാത്ര തുടരുന്നു. പതിനാറാംകണ്ടം, തോപ്രാംകുടി, മുരിക്കാശേരി എന്നിവിടങ്ങളിലെല്ലാം എതിരാളികളെ പിന്നിലാക്കി മികച്ച പ്രകടനം കാഴ്ചവെച്ച എൽദോസ്, ചെറുതോണിയിലും അതേ മികവ് ആവർത്തിച്ചുകൊണ്ട് ഹൈറേഞ്ചിന്റെ ‘ബാഹുബലി’ പട്ടം അരക്കിട്ടുറപ്പിച്ചു.
പത്ത് പ്രമുഖ താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ 201 കിലോഗ്രാം ഭാരമുള്ള കട്ടത്തടി ചുമന്നാണ് തടിയമ്പാട് മുളകുവള്ളി സ്വദേശിയായ എൽദോസ് ഒന്നാം സമ്മാനമായ 10,001 രൂപ സ്വന്തമാക്കിയത്. ഇതേ മത്സരത്തിൽ എൽദോസിന്റെ പിതാവായ മേക്കാട്ടിൽ ബിജു മൂന്നാം സ്ഥാനം നേടി മകന് ശക്തമായ പിന്തുണയേകി.
മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത് 55 കിലോഗ്രാം മാത്രം ശരീരഭാരമുള്ള ഷിജോ കൊച്ചുകരിമ്പൻ ആണ്. സുഹൃത്തുക്കൾ സ്നേഹത്തോടെ ‘ഹൽക്ക്’ എന്ന് വിളിക്കുന്ന എൽദോസ്, ചുമട്ടുതൊഴിലാളിയായ അച്ഛൻ ബിജു മാത്യുവിനൊപ്പം തടി ചുമക്കാൻ പോയ പരിചയമാണ് മത്സരവേദികളിലെ കരുത്തായി മാറിയത്.
ചെറുതോണി ടൗണിൽ സംഘടിപ്പിച്ച ഈ ടൂർണമെന്റ് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

