തിരുവനന്തപുരം: അമ്പലമുക്ക് എൻസിസി റോഡിലെ ഉളിയനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ അഷ്ടമിരോഹിണി ഉത്സവം സെപ്റ്റംബർ 2 മുതൽ 4 വരെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. ഉത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 2ന് രാവിലെ 6 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും.
മൂന്ന് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ വിവിധ മത-ആത്മീയ-സാംസ്കാരിക പരിപാടികളും പ്രത്യേക പൂജകളും നടക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

