ഇരട്ടയാർ∙ സന്തോഷം പങ്കിടാൻ സുഹൃത്തുക്കൾക്ക് സമ്മാനം നൽകുന്ന പതിവുണ്ട്. പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോൾ സമ്മാനം നൽകുന്നത് അപൂർവമാണ്.
എന്നാൽ ഇങ്ങനെയൊരു അപൂർവനിമിഷത്തിന് ഇന്ന് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സാക്ഷിയായി.
ഹരിത കർമ്മസേനയുടെ ഭാഗമായി തങ്ങളിൽ ഒരുവളായി കഴിഞ്ഞദിവസം വരെ പഞ്ചായത്തിന്റെ മുക്കിലും മൂലയിലും വരെ മാലിന്യം ശേഖരിക്കാൻ വന്നയാൾ തങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവർക്ക് അത് അഭിമാന മുഹൂർത്തമാണ്.
ആ നിമിഷത്തിൽ കൂട്ടുകാരി തിളക്കമുള്ള പുത്തൻ സാരി അണിയണമെന്ന് അവർതന്നെ തീരുമാനിച്ചു. സത്യപ്രതിജ്ഞക്ക് ശേഷം വാങ്ങിവച്ച പുത്തൻ സാരി സമ്മാനായി നൽകുക മാത്രമല്ല, ഒപ്പം കൂട്ടിപ്പോയി അതുടുപ്പിച്ച് കൊണ്ടുവന്ന് പ്രസിഡന്റിന്റെ കസേരയിൽ ഇരുത്തുകയും ചെയ്തു.
സാരിയിൽ മാത്രമല്ല, അവരുടെ കണ്ണുകളിലുമുണ്ട് അഭിമാനത്തിന്റെ തിളക്കം.
ക്രിസ്ത്യൻ കല്യാണത്തിന് വധുവിനെക്കൂട്ടിപ്പോയി മന്ത്രകോടി മാറ്റുന്ന ചടങ്ങുപോലെ മനോഹരമായ ഒന്ന് മുന്നിൽ കണ്ട സന്തോഷം.
ഇരട്ടയാർ പഞ്ചായത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റ കോൺഗ്രസ് അംഗം രജനി ഹരിതകർമസേനാംഗമാണ്. ഒരു പക്ഷേ കേരളത്തിൽ തന്നെ ഏകയാളാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

