മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിൽ ശക്തമായ പ്രതികരണവുമായി ഡീൻ കുര്യാക്കോസ് എംപി രംഗത്ത്. തമിഴ്നാട് സർക്കാർ അനാവശ്യമായ പ്രകോപനമാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
“തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നും” അദ്ദേഹം താക്കീത് നൽകി. കേരളത്തിന്റെ സുരക്ഷ മുൻനിർത്തി പുതിയൊരു അണക്കെട്ട് നിർമ്മിക്കുകയെന്ന തീരുമാനവുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാടിന് ദോഷകരമാകുന്ന യാതൊരുവിധ നടപടികളും കേരളത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും എംപി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

