സംസ്ഥാനം പ്രളയ സമാനമായ സാഹചര്യങ്ങളെ നേരിടവേ മുഖ്യമന്ത്രി വി ഡി സതീശന് കാപ്പിക്കട ഉദ്ഘാടനം ചെയ്ത് നടക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
എന്നാല്‍ കോഴിക്കോട് ആരംഭിച്ച ‘ബൈ മീ എ കോഫി’ എന്ന സംരംഭത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാവുകയാണ്. ഇതൊരു പരമ്പരാഗത കാപ്പിക്കടയല്ല, മറിച്ച് കോഴിക്കോട് സ്വദേശികളായ ജിജോ, ജോസഫ്, അലീഷ എന്നീ യുവസംരംഭകര്‍ ചേര്‍ന്ന് തുടക്കമിട്ട
ആഗോളതലത്തില്‍ തരംഗമായ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണിത്. ഏകദേശം 400 കോടിയോളം രൂപയുടെ ബിസിനസ് മൂല്യമുള്ളതാണ് ഈ സംരംഭം.
എഴുത്തുകാര്‍, സംഗീതജ്ഞര്‍, ഡെവലപ്പര്‍മാര്‍ തുടങ്ങി ഡിജിറ്റല്‍ കണ്ടന്റ് നിര്‍മ്മിക്കുന്ന ഏവര്‍ക്കും തങ്ങളുടെ ഫോളോവേഴ്സില്‍ നിന്നോ ആരാധകരില്‍ നിന്നോ സാമ്പത്തിക സഹായം സ്വീകരിക്കാന്‍ സഹായിക്കുന്ന ഒരു ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമാണിത്. 2018-ല്‍ അമേരിക്കയിലാണ് ഈ കമ്പനിക്ക് തുടക്കമിട്ടത്.
ആഗോളതലത്തില്‍ ശ്രദ്ധ നേടിയ പ്രമുഖ സ്റ്റാര്‍ട്ടപ്പ് ആക്സിലേറ്ററായ ‘Y കോമ്പിനേറ്ററില്‍’ ഇടം നേടിയ മലയാളികള്‍ ആരംഭിച്ച ആദ്യത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണിത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട
ഡിജിറ്റല്‍ സ്രഷ്ടാക്കളുടെയോ വെബ്സൈറ്റുകളുടെയോ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒരു കപ്പ് കാപ്പിയുടെ വിലയ്ക്ക് തുല്യമായ തുക ഒറ്റത്തവണയായോ ആവര്‍ത്തിച്ചോ സംഭാവനയായി നല്കാന് ഈ പ്ലാറ്റ്ഫോം അവസരമൊരുക്കുന്നു. ഒരു സുഹൃത്തോട് കാപ്പി വാങ്ങിത്തരാന്‍ ആവശ്യപ്പെടുന്നതുപോലെയുള്ള ലാളിത്യമാണ് ഈ പേരിനും പണമിടപാടുകള്‍ക്കും കമ്പനി നല്‍കിയിരിക്കുന്നത്.
ഇത്തരത്തില്‍ സമാഹരിക്കുന്ന തുകയുടെ 95 ശതമാനവും നേരിട്ട് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ലഭിക്കുമ്പോള്‍, പ്ലാറ്റ്ഫോമിന്റെ സേവനത്തിനായി 5 ശതമാനം മാത്രമാണ് ഈടാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

