മൂന്നാർ∙ അപകട ഭീഷണിയായി നിന്നിരുന്ന മരം മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.
കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്തുള്ള ദേവികുളം-കച്ചേരി റോഡിലാണ് ഇന്നലെ പുലർച്ചെ വലിയ ഗ്രാൻഡിസ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. പുലർച്ചെ വീണ മരം രാവിലെ എട്ടരയോടെ വനം വകുപ്പിന്റെ ആർആർടി സംഘമെത്തി വെട്ടിമാറ്റിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. കച്ചേരി റോഡിൽ അപകട ഭീഷണി ഉയർത്തി ഒട്ടേറെ മരങ്ങളാണ് ഇരുവശത്തുമായി നിൽക്കുന്നത്.
നാട്ടുകാരുടെ പരാതികളെ തുടർന്ന് പഞ്ചായത്ത് ട്രീ കമ്മിറ്റി അപകട
ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ബന്ധപ്പെട്ട അധികൃതർ ഒരു നടപടികളും സ്വീകരിക്കാത്തതു കാരണമാണ് മരങ്ങൾ മറിഞ്ഞു വീഴുന്നതെന്നും സമീപത്തെ കുടുംബങ്ങൾ അപകട
ഭീഷണിയിലാണെന്നും പ്രദേശവാസികൾ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

