തൊടുപുഴ∙ മഴ ഒന്നു പെയ്താൽ മതി, തൊടുപുഴ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന്റെ മുന്നിലുള്ള ഗ്രൗണ്ട് മുഴുവൻ ചെളിക്കുളമാകും.
ഇതുവഴി വേണം കേന്ദ്രീയ വിദ്യാലയത്തിലേക്ക് ഉൾപ്പെടെ അകത്തേക്കു കടക്കാൻ. സർക്കാർ സ്കൂൾ അല്ലേ!
ഇവിടെ ഇങ്ങനെയൊക്കെ മതി, എന്ന മട്ടിലാണ് അധികൃതർ. വെള്ളം തളംകെട്ടി നിൽക്കുന്നത് വേറെയും.
താഴ്ചയുള്ള ഭാഗങ്ങളിലാണ് വെള്ളക്കെട്ട് കൂടുതൽ. സ്കൂളിലേക്കു വരുന്ന കാർ, ബൈക്ക് തുടങ്ങിയ വാഹനങ്ങൾ കൂടി ഈ ചെളിയിലൂടെ പോകുന്നതോടെ സ്ഥിതി കൂടുതൽ മോശമാകും.
വിദ്യാർഥികളും അധ്യാപകരും ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി സഞ്ചരിക്കുന്നത്. മഴ മാറിയാൽ ചെളി ഉണങ്ങി പൂർവസ്ഥിതി ആകണമെങ്കിൽ ദിവസങ്ങളോളം വേണം.
താഴ്ചയുള്ള ഭാഗങ്ങൾ കല്ലിട്ടു നികത്താനും ആരും തയാറല്ല. ഗ്രൗണ്ടിന്റെ ഈ അവസ്ഥ കാരണം വേനൽക്കാലത്ത് മാത്രമേ വിദ്യാർഥികൾക്കു ഈ സ്ഥലം പ്രയോജനപ്പെടുത്താനാകൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

