വാഗമൺ ∙ അറ്റകുറ്റപ്പണികളുടെ പേരിൽ അടച്ചിട്ട ഗ്ലാസ് ബ്രിജ് 4 മാസം കഴിഞ്ഞിട്ടും തുറക്കുന്നില്ലെന്ന് പരാതി.
ഗ്ലാസ് ബ്രിജ് പ്രവർത്തനം തുടങ്ങിയതിനു പിന്നാലെ വാഗമണ്ണിലേക്കു എത്തുന്ന സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന സഞ്ചാരികൾ ബ്രിജിൽ കയറാൻ കഴിയാതെ കടുത്ത നിരാശയിലാണ് മടങ്ങുന്നത്.
എന്ന് ബ്രിജ് തുറക്കുമെന്നതു സംബന്ധിച്ച് അധികൃതർ നിലപാട് വ്യക്തമാക്കുന്നുമില്ല.
ഇതിനിടെ ബ്രിജിൽ അറ്റകുറ്റപ്പണികൾ ഒന്നും നടക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും പെരുമ്പാവൂർ കേന്ദ്രമായ കമ്പനിയും ചേർന്നാണ് ഗ്ലാസ് ബ്രിജ് സ്ഥാപിച്ചിരിക്കുന്നത്.
40 മീറ്റർ നീളമുള്ള ചില്ലുപാലം 2023ൽ ആണ് ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തത്.
സഞ്ചാരികൾ കുറയുന്നു
പൊള്ളുന്ന വേനൽച്ചൂടും തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പും കാരണം വാഗമണ്ണിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്. വലിയ ഗ്രൂപ്പുകളാണ് പിൻവലിഞ്ഞിരിക്കുന്നത്.
മൊട്ടക്കുന്നിൽ പ്രതിദിനം 3000 സന്ദർശകർ എത്തുമെന്നാണ് കണക്ക്. എന്നാൽ ഇപ്പോൾ ഇതു പകുതിയായി കുറഞ്ഞു.
ചില ദിവസങ്ങളിൽ 1500 പോലും എത്തുന്നില്ലാത്ത സാഹചര്യമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽനിന്നു സഞ്ചാരികൾ കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

