തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശി കെ.കെ.പ്രദീപ് (40) എട്ടു വർഷമായി തുടർന്നുപോന്ന അപൂർവ വ്രതത്തിന് വിരാമമിട്ടു. സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാർ അധികാരമൊഴിഞ്ഞതോടെയാണ് പ്രദീപ് തന്റെ താടിയും മുടിയും മുറിച്ച് വ്രതം അവസാനിപ്പിച്ചത്.
2018-ൽ ശബരിമല സ്ത്രീ പ്രവേശന വിധി പുറത്തുവന്ന സാഹചര്യത്തിലാണ്, പിണറായി വിജയന്റെ ഭരണം അവസാനിക്കാതെ താടിയും മുടിയും വെട്ടില്ലെന്ന കടുത്ത ശപഥം പ്രദീപ് എടുത്തത്. ഈ കാലയളവിൽ അയ്യപ്പഭക്തർക്കിടയിൽ ഐക്യം ആഹ്വാനം ചെയ്തുകൊണ്ട് ഏകദേശം മൂന്ന് വർഷത്തോളം സ്വന്തം ഓട്ടോറിക്ഷയിൽ കേരളത്തിലുടനീളം ഇദ്ദേഹം സഞ്ചരിച്ചിരുന്നു.
ഇന്നലെ തന്റെ നീണ്ട താടിയുടെയും മുടിയുടെയും അഗ്രഭാഗം മുറിച്ചുകൊണ്ട് പ്രദീപ് വ്രതനിഷ്ഠ പൂർത്തിയാക്കി.
ഈ ദൃശ്യങ്ങൾ അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുകയും നാട്ടുകാർക്കായി പായസവിതരണം നടത്തുകയും ചെയ്തു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് നാട്ടിലെത്തിയത്.
നിലവിൽ ഓൺലൈൻ മാർഗ്ഗത്തിലൂടെ ജോലി തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

