സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവയുടെ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി. പ്രകൃതിക്ഷോഭ സാധ്യത കണക്കിലെടുത്തും പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയുമാണ് ഈ തീരുമാനം.
മഴയുടെ തീവ്രത കുറയുന്നതുവരെ സഞ്ചാരികൾക്ക് ഇവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

