കടുത്തുരുത്തിയിൽ കേൾവി പരിമിതിയുള്ള ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് ടിക്കറ്റും പണവും തട്ടിയെടുത്തു. 5,000 രൂപ സമ്മാനം ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച്, അക്കങ്ങൾ വെട്ടിയൊട്ടിച്ച ലോട്ടറി ടിക്കറ്റ് നൽകിയാണ് 50 ടിക്കറ്റുകളും 2,500 രൂപയും തട്ടിയെടുത്തത്.
കാട്ടാമ്പാക്ക് മങ്ങലത്ത് മ്യാലിൽ എം. ജോസഫ് ആണ് തട്ടിപ്പിനിരയായത്.
ശനിയാഴ്ച രാവിലെ 11 മണിയോടെ കടുത്തുരുത്തി ഐടിസി ജംക്ഷനു സമീപത്താണ് ഈ സംഭവം നടന്നത്. ബൈക്കിലെത്തിയ ഒരു യുവാവാണ് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റ് ജോസഫിന് നൽകി തട്ടിപ്പ് നടത്തിയത്.
തുടർന്ന് ഈ ടിക്കറ്റുമായി ജോസഫ് കുറവിലങ്ങാടുള്ള ലോട്ടറി ഏജൻസിയിൽ എത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. ഭാര്യയും രണ്ട് കുട്ടികളുമായി വാടകവീട്ടിൽ കഴിഞ്ഞിരുന്ന ജോസഫ്, നിലവിൽ വാടക നൽകാൻ പണമില്ലാത്തതിനാൽ സ്വന്തം വീട്ടിലും ഭാര്യ അവരുടെ വീട്ടിലുമാണ് താമസിക്കുന്നത്.
സംഭവത്തിൽ ജോസഫ് കടുത്തുരുത്തി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

