തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശിയായ കെ.കെ. പ്രദീപ് (40) എട്ടു വർഷമായി അനുഷ്ഠിച്ചു വന്ന പ്രത്യേക വ്രതം പൂർത്തിയാക്കി.
പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന്റെ ഭരണകാലാവധി അവസാനിച്ചതോടെയാണ് പ്രദീപ് തന്റെ താടിയും മുടിയും മുറിച്ചത്. 2018-ൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട
വിധി വന്ന സാഹചര്യത്തിലാണ്, “പിണറായി വിജയൻ ഭരണം അവസാനിക്കാതെ താടിയും മുടിയും മുറിക്കില്ലെന്ന്” പ്രദീപ് പ്രതിജ്ഞയെടുത്തത്. ഈ തീരുമാനത്തിന്റെ ഭാഗമായി എട്ടു വർഷത്തോളമായി അദ്ദേഹം മുടിയും താടിയും വെട്ടിയിരുന്നില്ല.
തന്റെ അപൂർവ ശപഥം പൂർത്തിയാക്കുന്നതിനായി ഏകദേശം മൂന്ന് വർഷക്കാലം ഓട്ടോറിക്ഷയിൽ കേരളത്തിലുടനീളം സഞ്ചരിച്ച് അയ്യപ്പ ഭക്തർക്കിടയിൽ ഐക്യദാർഢ്യം അഭ്യർത്ഥിച്ചിരുന്നു. നീട്ടി വളർത്തിയ മുടിയും താടിയും മുറിച്ച ശേഷമുള്ള ദൃശ്യങ്ങൾ പ്രദീപ് സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു.
തുടർന്ന് നാട്ടുകാർക്ക് പായസം വിതരണം ചെയ്താണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ അസുഖത്തെ തുടർന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
നിലവിൽ ഓൺലൈൻ വഴിയുള്ള ജോലി തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

