മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമായ മധുരമീ ജീവിതം സിനിമയുടെ റിലീസ് തിയതി ഔദ്യോഗികമായി പുറത്തുവിട്ടു. ആഗസ്റ്റ് 14ന് ചിത്രം തിയറ്ററുകളിൽ എത്തും.
വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന പരിചിതരും അവരുടെ പ്രണയവും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ പടത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നടൻ സിദ്ദിഖിന്റെ കരിയറിലെ 351-ാമത് ചിത്രം കൂടിയാണ് മധുരമീ ജീവിതം. റിട്ടയേർഡ് ബാങ്ക് മാനേജർ ചന്തുമേനോന്റെ (സിദ്ദിഖ്) ജീവിതത്തിൽ സ്കൂൾ അധ്യാപിക മാധവിക്കുട്ടി (വിനയ പ്രസാദ്) എത്തിയതും അത് അവരുടെ ജീവിതത്തെയും ചുറ്റുമുള്ളവരുടെ ജീവിതത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള സമകാലിക ആശങ്കകളാണ് സിനിമ പറയുന്നതെന്നാണ് വിവരം.
ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ജോണി ആൻ്റണി, പ്രമോദ് വലിയനാട്, ദിനേശ് പണിക്കർ, റോയ് സെബാസ്റ്റ്യൻ, വിവേക് ശ്രീ, അൻസൽ പള്ളുരുത്തി, ദിൽഷാ പ്രസന്നൻ, പൂജിത മേനോൻ, ഗായത്രി സുരേഷ്, മറീന മൈക്കിൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഗുഡ് ഡേ മൂവീസിന്റെ ബാനറില്‍ ശ്രീലാല്‍ പ്രകാശ് ആണ് സിനിമ നിര്‍മിക്കുന്നത്.
എറണാകുളം, കട്ടപ്പന, കുട്ടിക്കാനം, തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരുന്നു ചിത്രീകരണം. പി.എസ്.
കൃഷ്ണ (ക്യാമറാമാന്), ആന്റണി ഏലൂര്‍ (പ്രൊഡക്ഷന്‍ കണ്ട്രോളര്), പട്ടണം ഷാ (മേക്കപ്പ്), ശ്രീകുമാര്‍ മേനോന് (ആര്‍ട്ട് ഡയറക്ടര്‍), പ്രതാപന് കല്ലിയൂര്‍ (പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്), അനില്‍ അന്‍സാദ് (പ്രൊഡക്ഷന്‍ മാനേജര്‍), രതീഷ് കര്‍മ്മ (സ്റ്റില്‍), ഷാജി കുന്നംകുളം (മേക്കിങ് വീഡിയോ), നയന ശ്രീകാന്ത് (കോസ്റ്റ്യൂംസ് ഡിസൈനര്‍), ഷെജിന്‍ (പി.ആര്.ഒ.) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

