തമിഴ്നാട് കേഡറിൽ സേലം അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക ചുമതലയേൽക്കുന്നതിന് മുന്നോടിയായി, ഐഎഎസ് ഉദ്യോഗസ്ഥ ജി.പി. നന്ദന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ സന്ദർശിച്ചു.
കൊട്ടാരക്കര വയയ്ക്കൽ ‘സ്വസ്തി’ സ്വദേശിനിയായ നന്ദന, തന്റെ ബാച്ചിലെ പരിശീലനം പൂർത്തിയാക്കിയ പത്ത് ഉദ്യോഗസ്ഥർക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. സന്ദർശനത്തിനിടെ മുഖ്യമന്ത്രി നൽകിയ നിർദ്ദേശങ്ങൾ വലിയ പ്രചോദനമായെന്ന് നന്ദന പ്രതികരിച്ചു.
“‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’ എന്ന വിജയ്യുടെ വാക്കുകൾ തങ്ങൾക്ക് വലിയ പ്രചോദനമായെന്ന് നന്ദന വ്യക്തമാക്കി.
കൂടിക്കാഴ്ചയുടെ ഭാഗമായി സംഘം ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം മുഖ്യമന്ത്രിക്ക് ഉപഹാരമായി നൽകി. വളരെ ഹൃദ്യമായ സ്വീകരണമാണ് തങ്ങൾക്ക് ലഭിച്ചതെന്നും നന്ദന കൂട്ടിച്ചേർത്തു.
2017-19 കാലയളവിൽ കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു നന്ദന.
കഴിഞ്ഞ ഓഗസ്റ്റിൽ ആരംഭിച്ച സിവിൽ സർവീസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയാണ് നന്ദന ഇപ്പോൾ സേലം അസിസ്റ്റന്റ് കലക്ടറായി നിയമിതയാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

