നെടുങ്കണ്ടം ∙ 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസീയർ വിജിലൻസ് പിടിയിൽ. സേനാപതി അമ്പലപ്പടി നരുവള്ളിയിൽ എച്ച്.വിഷ്ണുദാസ് (36) ആണ് അറസ്റ്റിലായത്.ഉടുമ്പൻചോല ശാന്തരുവിയിൽ ഏലം സ്റ്റോർ കെട്ടിടത്തിന്റെ കൂടുതലായി നിർമിച്ച ഭാഗത്തിനു നികുതി അടയ്ക്കുന്നതിനു സൗകര്യം ചെയ്തു കൊടുക്കാമെന്നു പറഞ്ഞാണു വിഷ്ണുദാസ് കൈക്കൂലി ആവശ്യപ്പെട്ടതെന്നു വിജിലൻസ് അറിയിച്ചു.
ശനിയാഴ്ച കെട്ടിടം പരിശോധിക്കുമെന്നും തുടർന്നു പണം നൽകണമെന്നും ഇയാൾ പറഞ്ഞു.
ഇതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.പാമ്പാടുംപാറ പഞ്ചായത്തിലെ ഓവർസീയറായ വിഷ്ണുദാസിന് ഉടുമ്പൻചോല, രാജാക്കാട് പഞ്ചായത്തുകളുടെ അധികച്ചുമതല കൂടി നൽകിയിരുന്നു.വിജിലൻസ് കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ്പി ആർ.ബിനുവിന്റെ നിർദേശപ്രകാരം ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

