അമ്പാട്ടുപാറ റോഡിലെ നടപ്പാലം പൊളിച്ചു; നാട്ടുകാർ ദുരിതത്തിൽ
പന്നിമറ്റം∙ കുറുവാക്കയത്ത് വൈദ്യൻ പടി കൊച്ചുകരോട്ട് അമ്പാട്ടുപാറ റോഡിലെ നടപ്പാലം പൊളിച്ചത് നാട്ടുകാർക്കു ദുരിതമായി. മഴക്കാലമായതോടെ കൊച്ചുകുട്ടികളടക്കം ഇതുവഴി ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്.
പാലം പൊളിച്ചതിനു പിന്നാലെ മഴ എത്തിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് പഞ്ചായത്ത് അംഗം രാജു കുട്ടപ്പൻ പറഞ്ഞു. പാലം പണിയുന്നതിന് 14 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് മേയ് മാസത്തിൽ പാലം പൂർത്തിയാകുന്ന രീതിയിലാണ് ഇവിടെ നിർമാണം ആരംഭിച്ചത്.
എന്നാൽ അപ്രതീക്ഷിതമായി വേനൽ മഴ എത്തിയതും തുടർന്ന് കാലവർഷവും എത്തിയതോടെയാണ് ഇവിടെ പാലം പണി മുടങ്ങിയത്. മഴ മാറിയാൽ ഉടൻ പാലം പൂർത്തിയാക്കാൻ കഴിയുമെന്ന് പഞ്ചായത്ത് അംഗം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

