മൂന്നാർ ∙ പാരാസെയ്ലിങ്ങിനിടെ യുവാവ് ഡാമിൽ വീഴാനിടയായതു ശക്തമായ കാറ്റിൽ പാരഷൂട്ട് നിയന്ത്രണംവിട്ടതു മൂലമെന്നു കണ്ടെത്തൽ. അപകടം സംബന്ധിച്ചു പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണു കണ്ടെത്തൽ.
ഇതു സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ജില്ലാ അധികൃതർക്കു കൈമാറും. വീണ യുവാവിനെക്കുറിച്ചുള്ള ഒരു വിവരവും നടത്തിപ്പുകാർ സൂക്ഷിച്ചിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.
ഇതോടെ മാട്ടുപ്പെട്ടിയിൽ പാരാസെയ്ലിങ്ങിനിടെ അപകടം ഉണ്ടായിട്ടില്ല എന്ന ഹൈഡൽ ടൂറിസം അധികൃതരുടെ വിശദീകരണം പൊളിഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടാണു തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ യുവാവ് പാരാസെയ്ലിങ്ങിനിടെ മാട്ടുപ്പെട്ടി ഡാമിൽ വീണത്. ആകാശത്തെ പറക്കലിനുശേഷം യുവാവ് ബോട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണു ശക്തമായ കാറ്റിൽ പാരഷൂട്ട് നിയന്ത്രണംവിട്ടു മറിഞ്ഞത്.
ഇതോടെയാണു യുവാവ് വെള്ളത്തിൽ വീണത്. വീഴ്ചയിൽ യുവാവിന്റെ ഡിജിറ്റൽ വാച്ച് നഷ്ടമായിരുന്നു.
നീന്തലറിയാവുന്ന യുവാവിനെ ഇതു വഴിയെത്തിയ സ്പീഡ് ബോട്ടിലാണു കരയിലെത്തിച്ചത്. സംഭവം പുറത്തറിയാതിരിക്കുന്നതിനായി യുവാവിനു പണം നൽകിയാണു പറഞ്ഞയച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

