നെടുമ്പാശേരി ∙ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭ വിഹിതമായ 79.82 കോടി രൂപ സംസ്ഥാന സർക്കാരിന് കൈമാറി. സിയാൽ ഡയറക്ടർമാരായ മന്ത്രി പി.രാജീവ്, മന്ത്രി കെ.രാജൻ എന്നിവർ ചേർന്ന് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, കമ്പനി സെക്രട്ടറി സജി കെ.ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
ഇക്കഴിഞ്ഞ വർഷം കമ്പനിയുടെ മൊത്ത വരുമാനം 1.142 കോടി രൂപയും ലാഭം 489.84 കോടി രൂപയുമാണ്. നിക്ഷേപകർക്കായി ഡയറക്ടർ ബോർഡ് ശുപാർശ ചെയ്ത 50% ലാഭ വിഹിതം 2025 സെപ്റ്റംബർ 27ന് നടന്ന വാർഷിക പൊതുയോഗം അംഗീകരിച്ചു.
25 രാജ്യങ്ങളിൽ നിന്നായി 33000 നിക്ഷേപകരാണ് സിയാലിനുള്ളത്. ഇതിൽ ഏറ്റവും വലിയ നിക്ഷേപകരായ സംസ്ഥാന സർക്കാരിന് 33.38% ഓഹരി പങ്കാളിത്തമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

