അടിമാലി ∙ ദേശീയപാത നിർമാണം നടക്കുന്ന അടിമാലി എസ്എൻഡിപി സ്കൂൾ ജംക്ഷനിലെ ചെളിയിൽ തെന്നിയ ബൈക്ക് സ്കൂൾ വിദ്യാർഥിയെ ഇടിച്ചു. കുട്ടിയുടെ കാലൊടിഞ്ഞു.
കാംകോ ജംക്ഷൻ പുത്തൻപുരയിൽ ബിജുവിന്റെ മകൻ പി.ബി.അതുലിനാണ് (15) പരുക്കേറ്റത്. നാട്ടുകാർ ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വലതുകാലാണ് ഒടിഞ്ഞത്. രാവിലെ 8.30നു സ്കൂളിലേക്ക് നടന്നു പോകുമ്പോൾ പിന്നിൽ നിന്നു വന്ന ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ദേശീയപാതയുടെ നിർമാണ ജോലികൾ നടക്കുന്നതു സംബന്ധിച്ചുള്ള ബോർഡുകൾ സ്ഥാപിക്കാതെയാണ് ഈ ഭാഗത്ത് നിർമാണ ജോലികൾ നടന്നു വന്നത്. ദേശീയപാതയിലേക്ക് കയറ്റി മണ്ണ്, മെറ്റൽ എന്നിവ കൂട്ടിയിട്ടിരിക്കുന്നതാണ് അപകടത്തിനു കാരണമാകുമെന്ന് നാട്ടുകാർ തൊഴിലാളികളെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്.
മൺകൂനയ്ക്ക് സമീപം വച്ചാണ് ബൈക്ക് ഇടിച്ചു വീഴ്ത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

