അടിമാലി ∙ കൊന്നത്തടി പഞ്ചായത്തിലെ പ്രധാന ടൗണുകളിൽ ഒന്നായ മുനിയറയുടെ സമഗ്രവികസനത്തിന് മാസ്റ്റർ പ്ലാൻ വേണമെന്ന് ആവശ്യം ശക്തം. ബസ് സ്റ്റാൻഡ്, ശുചിമുറി, ബസ് കാത്തിരിപ്പ് കേന്ദ്രം, ദേശസാൽകൃത ധനകാര്യ സ്ഥാപനങ്ങൾ എടിഎം കൗണ്ടർ എന്നിവ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമാണുള്ളത്.
ഇതോടൊപ്പം ടൂറിസം വികസനത്തിനും പരിഗണന ആവശ്യമാണ്.
കല്ലാർകുട്ടി– മൈലാടുംപാറ, പണിക്കൻകുടി– തിങ്കൾക്കാട്– കുത്തുങ്കൽ വഴി രാജാക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇതുവഴിയാണ് ബസ് സർവീസുള്ളത്. അടിമാലി, നെടുങ്കണ്ടം, കട്ടപ്പന ഭാഗത്തേക്കും ഇവിടെനിന്ന് ബസ് സർവീസുണ്ട്.
എന്നാൽ ബസ് കാത്തിരിപ്പ് കേന്ദ്രം, ശുചിമുറി സൗകര്യം അന്യമാണ്. ഇവിടെനിന്ന് പുറപ്പെടുന്ന വാഹനങ്ങളുടെയും സ്റ്റേ ചെയ്യുന്ന വാഹനങ്ങളുടെയും എണ്ണവും വർധിച്ചു വരികയാണ്.
ഇത്തരം സാഹചര്യത്തിൽ പഞ്ചായത്ത് മുൻകൈ എടുത്ത് സ്വകാര്യ ബസ് സ്റ്റാൻഡിനുള്ള നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കൊന്നത്തടി പഞ്ചായത്തിൽ കൂടുതൽ അതിഥിത്തൊഴിലാളികൾ താമസിക്കുന്നത് മുനിയറയിലാണ്. ഇതോടൊപ്പം ഏലം, കാപ്പിക്കുരു, കുരുമുളക് ഉൾപ്പെടുന്ന നാണ്യ വിളകളുടെ വ്യാപാരവും കൂടുതലായി നടക്കുന്നുണ്ട്.
ഇതോടെ തിരക്കേറിയ ടൗണുകളിൽ ഒന്നായി മുനിയറ മാറിയിട്ടുണ്ട്.
ഇത്തരം സാഹചര്യത്തിൽ ടേക് എ ബ്രേക്ക് പദ്ധതിയിൽപെടുത്തി മുനിയറയിൽ ശുചിമുറിയും ബസ് കാത്തിരിപ്പു കേന്ദ്രവും നിർമിക്കാൻ നടപടി ആവശ്യമാണ്. ദേശസാൽകൃത ധനകാര്യ സ്ഥാപനങ്ങൾ മുനിയറയിൽ ഇല്ലാത്തതിനാൽ ബാങ്ക് ഇടപാടുകൾക്ക് കിലോമീറ്റർ ദൂരത്തുള്ള പാറത്തോട്ടിൽ എത്തേണ്ട
സാഹചര്യമാണുള്ളത്.
എടിഎം വഴി പണം ഇടപാടുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മുനിയറയിൽ എടിഎം കൗണ്ടർ തുടങ്ങണം എന്നതിന് വർഷങ്ങളുടെ പഴക്കമാണുള്ളത്. വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന കരിമല ടൂറിസം പദ്ധതി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട
ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടുത്തി സമഗ്ര ടൂറിസം വികസന പദ്ധതിക്ക് രൂപം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

