മുണ്ടക്കയം ഈസ്റ്റ് ∙ ശബരിമല തീർഥാടക വാഹനങ്ങൾ എത്തിത്തുടങ്ങി. എന്നാൽ, ഇത്തവണയും ഹൈറേഞ്ച് പാതയിലെ പതിവ് അപകട
സ്ഥലമായ ചാമപ്പാറ വളവിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല. നിലവിൽ ഉണ്ടായിരുന്ന അപകട
മുന്നറിയിപ്പ് സിഗ്നൽ ലൈറ്റ് തെളിയുന്നുമില്ല.കുട്ടിക്കാനം മുതൽ 35–ാം മൈൽ വരെയുള്ള ഭാഗത്ത് മണ്ഡല മകര വിളക്ക് കാലത്ത് അപകടങ്ങൾ പതിവാണ്. ഇതിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് ചാമപ്പാറ വളവ്.
ഇറക്കം ഇറങ്ങി എത്തുന്ന ഇതര സംസ്ഥാന വാഹനങ്ങളാണ് അപകടത്തിൽ പെടുന്നതിൽ ഏറെയും.
എല്ലാ സീസണുകളിലും ശരാശരി അഞ്ച് അപകടങ്ങൾ വരെ ഇവിടെ ഉണ്ടാകുന്നു. കുത്തിറക്കം ഇറങ്ങി അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയാണ് പതിവ്.
റോഡരികിലുള്ള വീടുകൾക്കും നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. റോഡരികിൽ വലിയ പാറക്കല്ലുകൾ ഇറക്കി വാഹനങ്ങൾ കുഴിയിലേക്ക് പോകാതിരിക്കാൻ സംവിധാനം ഒരുക്കിയത് മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ള മുൻകരുതൽ.
റോഡിന്റെ നടുവിൽ ഡിവൈഡറുകൾ സ്ഥാപിച്ച് കൂടുതൽ അപകട
മുന്നറിയിപ്പുകൾ നൽകിയാൽ അപകടങ്ങൾ ഒഴിവാക്കാനാകും. ഇതിനായി ദേശീയ പാത വിഭാഗം നടപടികൾ സ്വീകരിച്ചിട്ടില്ല.
പഞ്ചായത്ത് തലത്തിൽ അഞ്ച് ലക്ഷം രൂപ എല്ലാ ശബരിമല സീസണുകളിലും നൽകാറുണ്ടെങ്കിലും അതും അപകടങ്ങൾ ഒഴിവാക്കാനുള്ള പദ്ധതിക്കായി വിനിയോഗിക്കില്ല എന്ന ആക്ഷേപവുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

