ഫുട്ബോൾ ഫൈനൽ ഇന്ന്:
തൊടുപുഴ∙ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഇടുക്കി കപ്പ് ഫുട്ബോൾ ഫൈനൽ ഇന്ന് നടക്കും. മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂൾ കോതമംഗലം, തർബിയത്ത് ഹയർ സെക്കൻഡറി സ്കൂൾ മൂവാറ്റുപുഴ, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മുതലക്കോടം എന്നിവർ ഇതുവരെ സെമി ഫൈനലിൽ കടന്നു.
ബാക്കിയുള്ള ഒരു ക്വാർട്ടർ ഫൈനൽ ഇന്ന് രാവിലെ 8.30ന് നടക്കും. ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ തൊടുപുഴയും എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ കഞ്ഞിക്കുഴിയും തമ്മിലാണ് മത്സരം. തുടർന്ന് സെമി, ഫൈനൽ മത്സരം നടക്കും.
കേൾവി ശസ്ത്രക്രിയാ നിർണയ ക്യാംപ്
തൊടുപുഴ∙ എറണാകുളം ലൂർദ് ആശുപത്രി, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മെട്രോപൊളിസി എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ കോക്ലിയർ ഇംപ്ലാന്റ് കേൾവി ശസ്ത്രക്രിയ നിർണയ ക്യാംപ് ഇന്ന് തൊടുപുഴ വ്യാപാര ഭവനിൽ നടക്കും.
രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാംപ്. സൗജന്യ ഓഡിയോളജി ടെസ്റ്റും ക്യാംപിൽ ഉണ്ടായിരിക്കും.
പങ്കെടുക്കുന്നവർ മുൻപ് നടത്തിയ ടെസ്റ്റുകളുടെ റിപ്പോർട്ടുകളും കൊണ്ടുവരണം. 9447739508.
സ്നേഹ സംഗമം
തൊടുപുഴ∙ കൊണ്ടോടി മോട്ടോഴ്സ് ജോലിക്കാരുടെ സ്നേഹ സംഗമം 23ന് 10ന് കുട്ടിക്കാനം തേജസ് ഓഡിറ്റോറിയത്തിൽ നടക്കും. രാഹുൽ ടോം ഉദ്ഘാടനം ചെയ്യും.
ഷിജു ഉള്ളുരുപ്പിൽ അധ്യക്ഷനാകും.
ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോ. ജില്ലാ സമ്മേളനം നാളെ
രാജാക്കാട്∙ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ രാജാക്കാട് നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.എസ്.അജി, സ്വാഗത സംഘം ചെയർമാൻ കെ.എം.ജോർളി, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജെ.ജോസ്, വനിത വിങ് ജില്ലാ പ്രസിഡന്റ് മായ സുനിൽ, ജയിംസ് മാങ്ങാത്താെട്ടി എന്നിവർ പറഞ്ഞു. 10 മുതൽ സൗജന്യ മെഡിക്കൽ ക്യാംപ്. 10.30ന് സമ്മേളന നഗരിയായ ദിവ്യജ്യോതി പാരിഷ്ഹാളിൽ പതാകയുയർത്തും.
2.30ന് പ്രകടനം. സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.
ഹോട്ടൽ എക്സ്പോ എം.എം.മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ കാരുണ്യ പദ്ധതിയുടെയും മന്ത്രി ജി.ആർ.അനിൽ കുടുംബസംഗമത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും.
വൈദ്യുതി മുടക്കം
കുമളി∙ 33കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 9 മുതൽ 2 വരെ കുമളി സബ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ പൂർണമായി വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

